എ. വർഗ്ഗീസ് രക്തസാക്ഷി ദിനം

കൽപ്പറ്റ: ഫെബ്രുവരി 18 ന് എ. വർഗ്ഗീസ് രക്തസാക്ഷി ദിനം സി.പി.ഐ(എം.എൽ) റെഡ്സ്റ്റാർ, വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായി ആചരിക്കും. പാർട്ടിയുടെ മുഴുവൻ ഘടകങ്ങളിലും പതാക ഉയർത്തലും, പ്രഭാതഭേരിയും നടത്തും. പാർട്ടി ജില്ലാ ആസ്ഥാനമായ എ. വർഗ്ഗീസ് ഭവനിൽ ജില്ലാ സെക്രട്ടറി കെ.വി പ്രകാശനും, മേപ്പാടി വർഗ്ഗീസ് സ്മാരക സമരഭൂമിയിൽ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം ബിജി ലാലിച്ചനും പതാക ഉയർത്തും. വൈകിട്ട് 4 മണിക്ക് മാനന്തവാടി ടൗണിൽ വർഗ്ഗീസിന് അഭിവാദ്യങ്ങളർപ്പിച്ചു കൊണ്ടുള്ള റാലിയും അനുസ്മരണ സമ്മേളനവും നടക്കും. പാർട്ടി ജനറൽ സെക്രട്ടറി പി.ജെ ജയിംസ് ഉദ്ഘാടനം ചെയ്യും. കൾച്ചറൽ ഫോറാ അഖിലേന്ത്യാ ജോ. സെക്രട്ടറി വേണുഗോപാലൻ കുനിയിൽ അഭിവാദ്യങ്ങളർപ്പിച്ച് കൊണ്ട് സംസാരിക്കും.
ജില്ലാ സെക്രട്ടറി കെ
വി. പ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. ബിജി ലാലിച്ചൻ, എം.കെ.ഷിബു, പി.ടി. പ്രേമാനന്ദ്, കെ സി. മല്ലിക,
കെ.ആർ. അശോകൻ, കെ.ജി. മനോഹരൻ തുടങ്ങിയവർ സംസാരിച്ചു. പി.എം. ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.



Leave a Reply