April 24, 2024

മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾക്ക് ക്യത്യമായ ചികിത്സ നൽകാൻ അധിക്യതർ തയ്യാറാവണം :മുസ്ലിം ലീഗ്

0
Ei7fql393034.jpg
മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾക്ക് ക്യത്യമായചികിത്സ നൽകാൻ അധിക്യതർ തയ്യാറാവണമെന്ന് മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കൗൺസിൽ യോഗം ആവശ്യപ്പെട്ടു .കടുവയുടെ ആക്രമത്തിൽ പരിക്കേറ്റ പള്ളിപ്പുറത്ത് തോമസ് എന്ന ഷാലു മരണപ്പെടുകയും നിരവധി രോഗികൾ ചികിത്സ കിട്ടാതെ ദുരിതമനുഭവിച്ച സംഭവങ്ങൾ ഉണ്ടാവുകയും നിരവധി പരാതികൾ ഉയർന്നിട്ടും ആരോഗ്യവകുപ്പ് യാതൊരു നടപടിയും സ്വീകരിക്കാത്തത് സാധാരണക്കാരോടുള്ള വെല്ലുവിളിയാണ്.മെഡിക്കൽ കോളേജിൽ ചികിത്സ തേടി എത്തുന്ന ഗർഭിണി അടക്കമുള്ളരോഗികൾക്ക് ചികിത്സ നിഷേധിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ ജനങ്ങളെ വെല്ലുവിളിക്കുകയാണ് ആരോഗ്യ വകുപ്പ് ചെയ്യുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി.
മാനന്തവാടി ടൗണിൽ നടക്കുന്ന റോഡ് നിർമ്മാണം വേഗത്തിലാക്കണമെന്നും, ഇഴഞ്ഞു നീങ്ങുന്ന നിർമ്മാണ പ്രവ്യത്തിമൂലം ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. ഗതാഗതക്കുരുക്ക് മൂലു വാഹനങ്ങൾക്കും, കാൽനടയാത്രക്കാർക്കും ഉണ്ടാക്കുന്ന ദുരിതങ്ങൾക്ക് എത്രയും വേഗം പരിഹാരം കാണണമെന്നും മുസ്ലിം ലീഗ് കൗൺസിൽ യോഗം ആവശ്യപ്പെട്ടു. നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് അഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി പി.കെ.അസ്മത്ത് സ്വാഗതം പറഞ്ഞു.കെ.എം.അബ്ദുദുള്ള, വെട്ടൻ അബ്ദുള്ള ഹാജി,പടയൻ അബ്ദുള്ള, പി.മുഹമ്മദ്, കേളോത്ത് അബ്ദുള്ള, ചാപ്പേരി മൊയ്തീൻ ഹാജി എന്നിവർ സംബന്ധിച്ചു. ട്രഷറർ കടവത്ത് മുഹമ്മദ് നന്ദി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *