April 25, 2024

വയനാട് ജില്ല ഇന്റർ ബാർ അസോസിയേഷൻ സ്പോർട്സ് ആന്റ് ഗെയിംസിന് തിരശ്ശീല വീണു

0
Img 20230221 064614.jpg
കൽപ്പറ്റ :വയനാട് ജില്ല ഇന്റർ ബാർ അസോസിയേഷൻ സ്പോർട്സ് ആന്റ് ഗെയിംസിന് തിരശ്ശീല വീണു.കൽപ്പറ്റ ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടന്ന സമാപന സമ്മേളനം ബാർ കൗൺസിൽ ഓഫ് കേരള ചെയർമാൻ അഡ്വ: ജോസഫ് ജോൺ ഉദ്ഘാടനം ചെയ്തു.കൽപ്പറ്റ ബാർ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ. എ. ജെ. ആന്റണി അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഇന്റർ ബാർ സ്പോർട്സ് കൺവീനർ അഡ്വ. അരുൺ റ്റി. വി. സ്വാഗതം ആശംസിച്ചു.വയനാട് ജില്ല പ്രിൻസിപ്പൽ സേഷൻസ് ജഡ്ജ് : ജോൺസൺ ജോൺ മുഖ്യ പ്രഭാഷണം നടത്തി.ബത്തേരി- മാനന്തവാടി ബാർ അസോസിയേഷൻ പ്രസിഡന്റുമ്മാർ ആശംസകൾ അറിയിച്ചു.
കൽപ്പറ്റ ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. അബ്ദുൽസലാം എം. കെ നന്ദി പറഞ്ഞു.ഒന്നാം സ്ഥാനം ലഭിച്ച ബത്തേരി ബാർ അസോസിയേഷന്  അഡ്വ. വി. എ മത്തായിയുടെ ( മത്തായി വക്കീൽ ) മെമ്മോറിയൽ എവെർറോളിങ് ട്രോഫിയും, രണ്ടാം സ്ഥാനം ലഭിച്ച കൽപ്പറ്റ ബാർ അസോസിയേഷന് അഡ്വ. വേണുഗോപാലൻ മെമ്മോറിയൽ ട്രോഫിയും സമ്മാനിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *