വനിതാ ദിനത്തിൽ ആഡംബര കപ്പൽ യാത്രയുമായി കെ.എസ്.ആർ.ടി.സി -ജില്ലയിൽനിന്ന് 40 വനിതകൾക്ക് അവസരം

കൽപ്പറ്റ: വനിതാ ദിനത്തിൽ വനിതകൾക്ക് മാത്രമായി കൊച്ചിയിൽ ആഡംബര കപ്പൽ യാത്രയൊരുക്കി കെ.എസ്.ആർ.ടി.സി വയനാട്. കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽനിന്നും വനിത ദിനത്തോടനുബന്ധിച്ച് പ്രത്യേക യാത്ര സംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് വയനാട്ടിൽനിന്നും പ്രത്യേക യാത്ര ഒരുക്കുന്നത്. മാർച്ച് എട്ടിന് പുലർച്ചെ 3.30ന് സുൽത്താൻ ബത്തേരി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്നാണ് യാത്ര ആരംഭിക്കുക. കെ.എസ്.ആർ.ടി.സി ബസിൽ എറണാകുളത്തെത്തും. തുടർന്ന് വൈകിട്ട് ആഡംബര കപ്പൽ യാത്ര ആരംഭിക്കും. രാത്രിയോടെ അവിടെ നിന്നും തിരിക്കും. പിറ്റേന്ന് രാവിലെ സുൽത്താൻ ബത്തേരിയിൽ തിരിച്ചെത്തും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 വനിതകൾക്കാണ് വയനാട്ടിൽനിന്നും യാത്രയിൽ പങ്കെടുക്കാൻ അവസരം. മറ്റു ജില്ലകളിൽനിന്നുള്ളവരും ആഡംബര കപ്പൽ യാത്രക്കുണ്ടാകും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ഫോൺ: 9895937213



Leave a Reply