March 25, 2023

വാളത്തൂർ ക്വാറിക്ക് നൽകിയ ലൈസൻസ് റദ്ദാക്കണം

IMG_20230222_142508.jpg
   മേപ്പാടി : തികച്ചും വഞ്ചനാപരമായും ഗൂഢാലോനയിലൂടെയും മുപ്പൈനാട് ഗ്രാമപഞ്ചായത്തും ഉദ്യോഗസ്ഥ-രാഷ്ട്രീയ ലോബിയും ചേർന്ന് എല്ലാ നിയമങ്ങളെയും കാറ്റിൽ പറത്തി നൽകിയ വാളത്തൂർ ചീരമട്ടം ക്വാറിയുടെ ലൈസൻസ് ഉടനടി റദ്ദാക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. പരാതിയുമായി ചെന്ന കൽപ്പറ്റ എം.എൽ.എ യുടെയും നാട്ടുകാരുടെയും മുന്നിൽ നിസ്സഹായത പ്രകടികടിപ്പിച്ച ദുരന്തനിവാരണ അഥോറിട്ടി ചെയർമാനായ കളക്ടർ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറുകയാണ്.
         വെള്ളരിമല , കാന്തൻപാറ സുചിപ്പാറ തുടങ്ങയ ചെങ്കുത്തായതും വനനിബിഡവുമായ അങ്ങേയറ്റം പരിസ്ഥിതി ദുർബലമായ മലനിരകളടെ തുടർച്ചയായതും  85 ഡിഗ്രി ചരിവുള്ളതുമായ പ്രദേശത്താണ് ക്വാറിക്ക് ലൈസൻസ് നൽകിയിരിക്കുന്നത്. പശ്ചിമഘട്ടത്തിന്റെ കിഴക്കൻ ചരിവിലുളള പർവ്വതങ്ങളിൽ നിന്നുത്ഭവിക്കുന്ന ചാലിയാർ നദി നിലമ്പൂർ സമതലത്തിലേക്ക് പതിക്കുന്ന ഈ പ്രദേശത്ത് നിരവധി ഉരുൾപൊട്ടലും മണ്ണിടിച്ചിലും നിരന്തരം നടക്കാറുണ്ട്. ജില്ലാ ദുരന്ത നിവാരണ അഥോറിട്ടിയുടെ നിർദ്ദേശപ്രകാരം മുപ്പൈനാട് പഞ്ചായത്ത് മണ്ണിളക്കുന്ന കാരണത്താൽ മുഴുവൻ തൊഴിലുറപ്പ് പദ്ധതിയും2018 മുതൽ നിർത്തി വച്ച 12, 13 വാർഡുകളിൽലാണ് ക്വാറി സ്ഥിതി ചെയ്യുന്നത്.
         ക്വാറിയുടെ അടുത്തൊന്നും ആൾ പാർപ്പില്ല എന്നത് പഞ്ചായത്തും ഉദ്യോഗസ്ഥരും കെട്ടിച്ചമച്ച പച്ചക്കള്ളമാണ് . ക്വാറിയുടെ 43 മീറ്റർ അടുത്ത് വരെ വീടുകളുണ്ടെന്ന് തഹസിൽദാർ റിപ്പോട്ട് ചെയ്തിട്ടുണ്ട്. ഇതിനെല്ലാ പുറമെ ക്വാറി നിൽക്കുന്നത് യാതൊരുവിധ നിർമ്മാണവു പാടില്ലാത്ത റെഡ്  സോണിൽ സെന്റർ ഫോർ എർത്ത് സയൻസും ജില്ലാ ദുരന്ത നിവരണ അഥോറിട്ടിയും ഉൾ പെടുത്തിയ സ്ഥലത്താണ്. ക്വാറിയോട് ചേർന്ന് 2008 ഉണ്ടായ ഉരുൾ പൊട്ടലിൽ സർക്കാർ തന്നെ ലക്ഷങ്ങൾ നഷ്ടപരിഹാരം നൽകിയിട്ടുണ്ട്.                                       
       ക്വാറി സ്ഥിതി ചെയ്യുന്നതും പരിസരത്തുമുള്ള 12, 13 വാർഡുകളിലെ പ്രത്യേക ഗ്രാമസഭകൾ ഏകകണ്ഡമായി ക്വാറിക്കെതിരെക്കെതിരെ പ്രമേയം പാസ്സാക്കുകയും മുപ്പൈനാട് പഞ്ചായത്ത്  രണ്ടു തവണം പ്രമേയം പാസ്സാക്കുകയു ചെയ്ത ശേഷമാണ് കള്ളക്കളികൾ അരങ്ങേറിയത്.
        മുപ്പൈനാട് ഗ്രാമ പഞ്ചായത്ത് രണ്ടു തവണ പ്രമേയം പാസാക്കിയ ശേഷവും ലൈസൻസ് നൽകിയത് മുപ്പൈനാട് ഗ്രാമപഞ്ചായത്ത് അധികൃതരും ക്വാറി ഉടമയുമായുള്ള അവിശുദ്ധ ബന്ധത്തിന്റെ ഭാഗമാണ് .                                             
          ജനങ്ങളിൽ ഒപ്പം നിൽക്കുന്നുവെന്ന പ്രതീതി ജനിപ്പിക്കാൻ പ്രമേയം പാസ്സാക്കുകയും ഉടമ നൽകിയ ലൈസൻസുള്ള അപേക്ഷ നിശ്ചിത സമയത്തിന്നുള്ളിൽ ന്യായമാകാരണങ്ങൾ പറഞ്ഞ് തിരസ്കരിക്കാതെ അനാവശ്യമായി നീട്ടിക്കൊണ്ട് പോവുകയും ചെയ്തത് ഗൂഢാലോചനയുടെ ഭാഗമാണ്. ഹൈക്കോടതി സമീപിച്ച് ഡീംഡ് ലൈസൻസ് ഉത്തരവ് സമ്പാദിക്കാൻ സൌകര്യം ചെയ്തു കൊടുക്കുന്ന പതിവ് തന്ത്രമാണ് ഇവിടെയും നടപ്പാക്കിയത്.
മുപ്പൈനാട് പഞ്ചായത്ത് ഈ വഞ്ചനാപരമായ ഈ തന്ത്രം 4 വർഷം മുൻപ് കടച്ചിക്കുന്ന് ക്വാറിയുടെ കാര്യത്തിൽ വളരെ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. ജനങ്ങൾ പ്രക്ഷോഭവുമായി വരുമ്പോൾ ക്വാറി ഉടമ തന്നെ നിശ്ചയിക്കുന്ന വക്കിലിനെ അപ്പീൽ കൊടുക്കാൻ ഏൽപപ്പിക്കുകയാണ് പതിവ്. മുപ്പെനാട്നാട്നാട് ഗ്രാമപഞ്ചായത്ത് അത്തരം നാടകമാണ് ഇപ്പോഴും ഭംഗിയായി അരങ്ങേറുകയാണ്. ക്വാറിയുടമ ഹൈക്കോടതിയിൽ നിന്നും വിധി സമ്പാദിച്ചത് ഈ തന്ത്രത്തിലൂടെയാണ്.
            ഇതിനെതിരെ ജനങ്ങളെ അണിനിരത്തി ശക്തമായ സമരവും നിയമ നടപടികളും നടത്താൻ പ്രകൃതി സംരക്ഷണസമിതി നേതൃത്വം കൊടുക്കും. സമിതി പ്രവർത്തകർ ക്വാറി മേഖല സന്ദർശിച്ചു. സമിതി പ്രസിഡണ്ട് എൻ.ബദഷ , തോമസ് അമ്പലവയൽ , കെ.പി. റോണി പൗലോസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പൌരസമിതിയുടെ നേതൃത്വത്തിൽ ചേർന്ന നാട്ടുകാരുടെ യോഗത്തിൽ വി.കെ. ഉമ്മർ  , റെഹിം മേനോത്ത് , പി. ഉദൈഫ , സി.എച്ച്. നാസ്സർ , പി.എം. ആലിക്കുട്ടി ,തുടങ്ങയവർ പ്രസംഗിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *