യൂത്ത് വളണ്ടിയര്‍ തിരഞ്ഞെടുപ്പ്
നെഹ്റു യുവ കേന്ദ്രയുടെ കീഴില്‍ നാഷണല്‍ യൂത്ത് വളണ്ടിയര്‍മാരെ നിയമിക്കുന്നതിനു അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍, നെഹ്റു യുവ കേന്ദ്രയില്‍ അഫിലിയേറ്റ് ചെയ്ത യൂത്ത് ക്ലബ്ബുകളിലെ അംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷകര്‍ 2023 ഏപ്രില്‍ 1 ന് 18 നും 29 നും ഇടയില്‍ പ്രായമുള്ളവരും ജില്ലയില്‍ സ്ഥിര താമസക്കാരുമായിരിക്കണം. റെഗുലര്‍ കോഴ്‌സ് പഠിക്കുന്നവര്‍ അപേക്ഷി ക്കാന്‍ അര്‍ഹരല്ല. പ്രതിമാസം 5000 രൂപ ഓണറേറിയം ലഭിക്കും. താല്‍പര്യമുളളവര്‍ ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.nyks.nic.in ലുടെ ഓണ്‍ലൈന്‍ വഴിയോ വയനാട് നെഹ്റു യുവ കേന്ദ്രയില്‍ നേരിട്ടോ മാര്‍ച്ച് 9 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍. 04936-202330.



Leave a Reply