മാനന്തവാടി കണിയാരത്ത് അജ്ഞാത മൃഗം ആടുകളെ ആക്രമിച്ചു

മാനന്തവാടി: മാനന്തവാടി താഴെ കണിയാരം വായനശാലയ്ക്ക് സമീപം കൂട്ടില്‍ കെട്ടിയിരുന്ന ആടുകളെ അജ്ഞാത മൃഗം ആക്രമിച്ചു.രണ്ട് വയസ്സോളം പ്രായമുള്ള ആടിനെ കൊല്ലുകയും മറ്റൊരാടിനെ കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. സദാശിവന്റെ ഉടമസ്ഥതയിലുള്ള ആടുകളെയാണ് ആക്രമിച്ചത്.മുന്‍ കൃഷി ഓഫീസര്‍ വിജയന്റെ വീട്ടുമുറ്റത്തായിരുന്നു ആടുകൾ ഉണ്ടായിരുന്നത്.ആടുകളെ താല്‍ക്കാലികമായി വിജയന്റെ കൂട്ടില്‍ കെട്ടിയതായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴേക്കും ആക്രമിച്ച മൃഗം ഓടിപ്പോയിരുന്നു. ആക്രമിച്ച മൃഗം ഏതാണെന്ന് സൂചനകള്‍ ലഭിച്ചിട്ടില്ല. അധികൃതർ വന്ന് പരിശോധിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ.



Leave a Reply