‘നങ്ക മക്ക’ ഗോത്ര ഫെസ്റ്റ് ഈ മാസം 25ന്

മാനന്തവാടി : മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗോത്ര ഫെസ്റ്റ് ഈ മാസം 25ന്. മാനന്തവാടി ഉപജില്ലക്ക് കീഴിലെ 35 ഓളം വിദ്യാലയങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
'നങ്ക മക്ക' എന്ന പേരിൽ നഗരസഭ സംഘടിപ്പിക്കുന്ന ഗോത്ര ഫെസ്റ്റ് ഒരുപക്ഷെ കേരളത്തിൽ തന്നെ ആദ്യാമായിട്ടാണെന്ന് പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ നഗരസഭ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ പറഞ്ഞു. ഉപജില്ലയ്ക്ക് കീഴിലെ വിവിധ വിദ്യാലയങ്ങളിൽ ഇതിനോടകം തന്നെ ഫെസ്റ്റുകൾ സംഘടിപ്പിച്ചു കഴിഞ്ഞു. അവയിൽ നിന്നും മികച്ചവ മാത്രം തിരഞ്ഞെടുത്താണ് നഗരസഭ ഗോത്ര ഫെസ്റ്റിൽ അവതരിപ്പിക്കുന്നത്.
ഗോത്ര വിഭാഗതിൽ പെട്ട വിദ്യാർത്ഥികളുടെ വിദ്യാലയങ്ങളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് അവസാനിപ്പിക്കുക വിദ്യാർത്ഥികളെ വിദ്യാലയാന്തരീക്ഷവുമായി ചേർത്തുനിർത്തുക തുടങ്ങിയവയാണ് ഗോത്ര ഫെസ്റ്റ് മുന്നോട്ടുവയ്ക്കുന്ന ലക്ഷങ്ങൾ.
നഗരസഭ ചെയർപേഴ്സൺ സി കെ രത്നവല്ലി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു സബാസ്റ്റ്യൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി എസ് മൂസ, കൗൺസിലർമാരായ മാർഗ്ഗരേറ്റ് തോമസ്,എം നാരായണൻ,ഷീജ മോബി, മാനന്തവാടി എ ഇ ഓ ഗണേഷ് എം എം, ഷാജി തോമസ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



Leave a Reply