March 21, 2023

ഉദാരമതികളായവരുടെ സഹായം തേടുന്നു

IMG_20230224_183344.jpg
മാനന്തവാടി : രക്താർഭുതം ബാധിച്ച ഓട്ടോ ഡ്രൈവർ ഉദാരമതികളായവരുടെ സഹായം തേടുന്നു.കമ്മന ഐക്കരക്കുടി റെനി ജോർജ്ജ് (42) നാണ് ചികിത്സാ സഹായ അഭ്യർത്ഥിക്കുന്നതായി ചികിത്സാ കമ്മറ്റി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 27 ന് മാനന്തവാടിയിലെ ഓട്ടോറിക്ഷകൾ ഒരു ദിവസത്തെ വേതനം ചികിത്സക്കായി മാറ്റി വെക്കുമെന്നും ഭാരവാഹികൾ.ബ്ലഡ് കാൻസർ ബാധിച്ച് 10 വർഷത്തിൽ അധികമായി ചികിത്സയിലാണ്.ഏഴും പതിമൂന്നും വയസ്സുള്ള കുഞ്ഞുങ്ങളും ഭാര്യയും അടങ്ങുന്ന കുടുംബ്ബത്തിൻ്റെ ഏക അത്താണിയാണ് റെനി. രോഗം മൂർച്ചിച്ചതിനാൽ തുടർ ചികിത്സക്കും കുടുംബം പുലർത്താനും ഇവർ വളരെ ബുദ്ധിമുട്ടനുഭവിക്കുകയാണ്.

ഉദാരമതികളുടെ നിർലോഭമായ സഹായം മാത്രമാണ് പ്രതിക്ഷ. ഈ കുടുംബത്തിൻ്റെ പ്രകാശം അണയാതിരിക്കാൻ എല്ലാ സുമനസ്സുകളുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങളും പ്രാർത്ഥനയും പ്രതീക്ഷിച്ചു കൊള്ളുന്നതായി ചികിത്സാ സഹായ കമ്മിറ്റി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കേരള ഗ്രാമീൺ ബാങ്കിൽ
A/C NUMBER 40476101071607
IFSC CODE KLGB0040476
BANK KERALA GRAMIN BANK
BRANCH MANANTHAVADY
GPay NO: 9947136713 അ കൗണ്ടും തുറന്നിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.എം.സന്തോഷ്, ജെൻസി ബിനോയ്, കമ്മിറ്റി അംഗങ്ങളായ ഫാദർ ബേസിൽ പൗലോസ് , പി.യു. സന്തോഷ് കുമാർ, എം.പി.ശശികുമർ ,ജിൽസൺ തൂപ്പുംങ്കര, ഷിജു ഐക്കരകുടി തുടങ്ങിയവർ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *