വെറ്ററിനറി ഡോക്ടര്‍, അറ്റന്‍ഡര്‍ നിയമനം
പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ 'സഞ്ചരിക്കുന്ന മൃഗാശുപത്രി' പദ്ധതിയിലേക്ക് വെറ്ററിനറി ഡോക്ടര്‍, അറ്റന്‍ഡര്‍ കം ഡ്രൈവര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വെറ്ററിനറി ഡോക്ടര്‍ക്ക് മൃഗചികിത്സാ രംഗത്ത് 10 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും, കൃത്രിമ ബീജസങ്കലന സാമഗ്രികളും ലബോറട്ടറി പരിശോധന സാമഗ്രികളും കൈവശമുണ്ടായിരിക്കണം. അറ്റന്‍ഡര്‍ തസ്തികയ്ക്ക് മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. കൂടിക്കാഴ്ച്ച മാര്‍ച്ച് 3 ന് രാവിലെ 10.30 ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട രേഖകളുമായി നേരിട്ട് ഹാജരാകണം. ഫോണ്‍: 04935 222020, 04936 284309.



Leave a Reply