‘എന്റെ കാൽപ്പാടുകൾ’ പുസ്തക പ്രകാശനം നടത്തി

ബത്തേരി : പുസ്തക പ്രകാശനം യുവ എഴുത്തകാരി നിത്യ രാജേഷ് രചിച്ച എൻറെ കാൽപ്പാടുകൾ എന്ന കവിത സമാഹാരം സുൽത്താൻബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണൻ പ്രകാശനം ചെയ്തു. വയനാടൻചെട്ടി സർവീസ് സൊസൈറ്റി ഹാളിൽ നടന്ന ചടങ്ങിൽ സുൽത്താൻബത്തേരി നഗരസഭ ചെയർമാൻ പി കെ രമേശ് പുസ്തകം ഏറ്റുവാങ്ങി. ചടങ്ങിൽ ബേബി വർഗീസ് അധ്യക്ഷനായിരുന്നു കാർട്ടൂണിസ്റ്റ് കരുണാകരൻ പേരാമ്പ്ര പുസ്തക പരിചയം നടത്തി.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ സത്താർ, പരിസ്ഥിതി പ്രവർത്തകൻ ഗോകുൽദാസ് കൗൺസിലർമാരായ പ്രിയ വിനോദ്, വത്സ ജോസ് മുൻ കൗൺസിലർ ശരത് എന്നിവർ ആശംസകൾ നേർന്നു.കോഴിക്കോട് നെരൂദ ബുക്സ് ആണ് പ്രസാധകർ.സാഹിത്യരംഗത്തെ വിവിധ പുരസ്കാരങ്ങൾ നേടിയ ജിപ്സ വിജീഷിന് എംഎൽഎ ഉപഹാരം നൽകി.സ്ത്രീ ജീവിതത്തിനെതിരെയുള്ള കടന്നാക്രമണങ്ങളെയും വർത്ത മാനകാല സാമൂഹ്യ യാഥാർത്ഥ്യങ്ങളെയും വരച്ചുകാട്ടുന്ന നാല്‌പതോളം കവിതകളുടെ സമാഹരമായ എൻ്റെ കാൽപ്പാടുകൾ കോഴിക്കോട് നെരൂദ ബുക്സാണ് പ്രസിദ്ധീകരിച്ചത്. ജിപ്സ വിജീഷ് സ്വാഗതവും നിത്യാരാഗേഷ് നന്ദിയും പറഞ്ഞു



Leave a Reply