April 2, 2023

ദാറുല്‍ ഫലാഹ് മുപ്പതാം വാര്‍ഷിക സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

IMG_20230225_092433.jpg
കല്‍പ്പറ്റ :  ജ്ഞാനപ്പാദേയത്തിന്റെ കര്‍മ്മ സാക്ഷ്യം എന്ന പ്രമേയത്തില്‍ ദാറുല്‍ ഫലാഹില്‍ ഇസ്ലാമിയ്യ 30-ാം വാര്‍ഷിക, സനദ് ദാന സമ്മേളനത്തിന് തുടക്കം. കല്‍പ്പറ്റയില്‍ 1992ല്‍ 25 വിദ്യാര്‍ഥികളുമായി ആരംഭിച്ച്  ഇന്ന് 1500 ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനത്തിന്റെ കരുത്ത് വിളിച്ചറിയിക്കുന്ന തരത്തിലായിരുന്നു സമ്മേളന ഉദ്ഘാടനം. സയ്യിദ് മുത്തുക്കോയ തങ്ങള്‍ പരിയാരത്തിന്റെ അധ്യക്ഷതയില്‍ മുന്‍ എം എല്‍ എയും സി പി എം സംസ്ഥാന കമ്മിറ്റി അംഗവുമായി സി കെ ശശീന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.  ഇ ടി മുഹമ്മദ് ബഷീര്‍ എം പി മുഖ്യാതിഥിയായിരുന്നു.
വൈകുന്നേരം നടന്ന പ്രാസ്ഥാനിക സമ്മേളനം കെ ഒ അഹമ്മദ് കുട്ടി ബാഖവിയുടെ അധ്യക്ഷതയില്‍  എസ് ശറഫുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തി. ആത്മീയ മജിലിസിന് സയ്യിദ് മുഹ്‌സിന്‍ സൈതലവി കോയ കുഞ്ചിലം തങ്ങള്‍ നേതൃത്വം നല്‍കി. സി പി എം ജില്ലാ സെക്രട്ടറി ഗഗാറിന്‍, യൂത്ത് ലീഗ് വയനാട് ജില്ലാ സെക്രട്ടറി നവാസ്, അബ്ദുല്ല സഖാഫി കോളിച്ചാല്‍, അബ്ദുല്‍സലാം മുസ്ലിയാര്‍ താഞ്ഞിലോട്, ഉസ്മാന്‍ മൗലവി കുണ്ടാല, സൈദ് ബാഖവി, സയ്യിദ് ഫസല്‍ ജിഫ്രി, അസീസ് അമ്പിലേരി,  ലത്തീഫ് കാക്കവയല്‍, ഹാരിസ് റഹ്മാന്‍, ജമാല്‍ സുല്‍ത്താനി, സയ്യിദ് പൂക്കോയ തങ്ങള്‍, തുറാബ് തങ്ങള്‍ കല്‍പ്പറ്റ, സലാം ഫൈസി, ബഷീര്‍ സഅദി, അബ്ദുറഹ്മാന്‍ മാസ്റ്റര്‍, മുഹമ്മദലി സഖാഫി പുറ്റാട്, മൊയ്തീന്‍കുട്ടി ഹാജി, നസീര്‍ കോട്ടത്തറ, ഷമീര്‍ തോമാട്ടുചാല്‍ പ്രസംഗിച്ചു. പി സി അബൂ ശദ്ദാദ്, സ്വാഗതവും ബീരാന്‍ രാന്‍കുട്ടി നന്ദിയും പറഞ്ഞു.
ഫോട്ടോ- ദാറുല്‍ ഫലാഹ് 30-ാം വാര്‍ഷിക സമ്മേളനം സി പി എം സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
വയനാടിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ ഫലാഹിന്റെ സംഭാവന അതുല്യം: ഇ ടി മുഹമ്മദ് ബഷീര്‍
കല്‍പ്പറ്റ വയനാടിന്റെ വിദ്യാഭ്യാസ, സാമൂഹിക പുരോഗതിയില്‍ ദാറുല്‍ഫലാഹ് ഇസ്ലാമിയ്യയുടെ സംഭവാവന ശ്രദ്ധേയമാണെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും എം പിയുമായ ഇ ടി മുഹമ്മദ് ബഷീര്‍. ദാറുല്‍ ഫലഹ് വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.   നിര്‍ധരരും അശണരുമായ ഒരു സമൂഹത്തെ വിദ്യയുടെ വെളിച്ചത്തിലേക്ക് കൈപിടിക്കുകയും ഭൗതികവും ആത്മീയവുമായി അറിവ് നല്‍കി ജീവിതത്തിന്റെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്താനും ഫലാഹ് ശ്രമിച്ചു. ഇന്ത്യക്ക് അകത്തും പുറത്തും ദീനിന്റെ പ്രബോധകരായി ഇവരെ വളര്‍ത്തിയെടുക്കാനും ഫലാഹ് കാണിച്ച ജാഗ്രത വളരെ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *