വെങ്ങപ്പള്ളി അക്കാദമി സമ്മേളനത്തിന് കൊടിയേറി

വെങ്ങപ്പള്ളി: വിദ്യാഭ്യാസ മേഖലയില്‍ ചരിത്രപരമായ വിപ്ലവം സൃഷ്ടിക്കാന്‍ വെങ്ങപ്പള്ളി ശംസുല്‍ ഉലമ ഇസ് ലാമിക് അക്കാദമിക്ക് സാധിച്ചുവെന്നത് ഏറെ ചാരിതാര്‍ഥ്യം നല്‍കുന്നതാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഒന്നുമില്ലായ്മയില്‍ നിന്ന് ഉയര്‍ന്ന് ഇന്നീ കാണുന്ന അവസ്ഥയിലേക്ക് എത്താന്‍ അക്കാദമിക്ക് സാധിച്ചത് സമുദായം സ്ഥാപനത്തെ ചേര്‍ത്ത് നിര്‍ത്തിയത് കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെങ്ങപ്പള്ളി ശംസുല്‍ ഇലമ ഇസ് ലാമിക് അക്കാദമിയുടെ 20ാം വാര്‍ഷിക മൂന്നാം സനദ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീനിനോടുള്ള ആത്മാര്‍ഥമായ ആഗ്രഹമാണ് നമ്മുടെ സഹോദരങ്ങള്‍ക്ക് അക്കാദമിയെ ഇടനെഞ്ചില്‍ ചേര്‍ത്ത് നിര്‍ത്താന്‍ പ്രേരിപ്പിക്കുന്നത്. സമസ്തയെന്ന തണലാണ് അതിന് അവര്‍ക്കും നമ്മള്‍ക്കും പ്രചോദനമാകുന്നത്. ഇസ്ലാമിനെ പ്രതിരോധത്തിലേക്ക് നിര്‍ത്താനാണ് നിലവില്‍ പൊതുസമൂഹം ശ്രമിക്കുന്നത്. ഈ സമയത്താണ് 140 ഓളം പണ്ഡിതന്‍മാര്‍ സമൂഹത്തിലേക്ക് പ്രബോധനത്തിനായി ഇറങ്ങുന്നത്. ഇസ് ലാമിനെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ പരത്തുന്ന മതനിരാസരും ലിബറുകളുമെന്നും അവകാശപ്പെട്ട് സമൂഹത്തില്‍ ചിദ്രത ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നവരെ തിരിച്ചറിയാനും സമൂഹത്തെ അവരില്‍ നിന്നും സംരക്ഷിക്കാനുമാവണം നിങ്ങളുടെ പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈകിട്ട് 4.45ഓടെ സമ്മേളന നഗരിയില്‍ സമസ്തയുടെ പതാകയും 20 എസ്.കെ.എസ്.എസ്.എഫ് പതാകകളും പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ കെ.ടി ഹംസ മുസ് ലിയാര്‍, വി മൂസക്കോയ മുസ് ലിയാര്‍, സമസ്ത ജില്ലാ സെക്രട്ടറി എസ് മുഹമ്മദ് ദാരിമി, ട്രഷറര്‍ ഇബ്രാഹിം ഫൈസി വാളാട്, എസ്.എം.എഫ് ജില്ലാ പ്രസിഡന്റ് കാഞ്ഞായി മമ്മുട്ടി മുസ് ലിയാര്‍, സെക്രട്ടറി പി.സി ഇബ്രാഹിം ഹാജി, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാല്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് ഫൈസി പനമരം തുടങ്ങിയവര്‍ ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് ഔപചാരിക തുടക്കമായത്. തുടര്‍ന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ സമസ്ത ട്രഷറര്‍ ഇബ്രാഹിം ഫൈസി വാളാട് പ്രാര്‍ഥന നടത്തി. അഫ്രീദ് പെരിങ്ങത്തൂര്‍ ഖിറാഅത്ത് നടത്തി. സ്വാഗതസംഘം വര്‍ക്കിംഗ് കണ്‍വീനര്‍ മുഹിയുദ്ദീന്‍ കുട്ടി യാമാനി സ്വാഗതം പറഞ്ഞു. വര്‍ക്കിംഗ് ചെയര്‍മാന്‍ പി.സി ഇബ്രാഹിം ഹാജി അധ്യക്ഷനായി. സമ്മേളന സുവനീര്‍ പ്രകാശനം ഹമീദലി തങ്ങള്‍ ഹസന്‍ ഹാജി ആറാംമൈലിന് നല്‍കി നിര്‍വഹിച്ചു. അഫ്‌സല്‍ ഷാന്‍ സുവനീര്‍ പരിചയപ്പെടുത്തി. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാഥിതിയായി. ബ്രോഷര്‍ പ്രകാശനം മുന്‍ എം.എല്‍.എ സി മമ്മുട്ടി അഷ്‌റഫ് പാലത്തായിക്ക് നല്‍കി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ഡബ്ല്യു.എം.ഒ പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി സംസാരിച്ചു. മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം മുഹമ്മദ് ബഷീര്‍, മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് എ.കെ റഫീഖ്, ടി മുഹമ്മദ്, പോള ഇബ്രാഹിം ദാരിമി, സി മൊയ്തീന്‍കുട്ടി, കെ.സി.കെ തങ്ങള്‍, ഉസ്മാന്‍ പഞ്ചാര, സആദ ചെയര്‍മാന്‍ പി.എ ആലി ഹാജി, കണക്കയില്‍ മുഹമ്മദ് ഹാജി, പൂവന്‍ കുഞ്ഞബ്ദുല്ല ഹാജി, സൈനുല്‍ ആബിദ് ദാരിമി, ഫാറൂഖ് നായ്ക്കട്ടി, മായന്‍ മണിമ സംബന്ധിച്ചു. അബ്ബാസ് വാഫി ചടങ്ങിന് നന്ദി പറഞ്ഞു. വൈകിട്ട് ഏഴിന് മജ് ലിസുന്നൂര്‍ ജില്ലാ സംഗമവും സമ്മേളന നഗരിയില്‍ നടന്നു. മുഹമ്മദ് കുട്ടി ഹസനി ആമുഖഭാഷണം നടത്തി. അഷ്‌റഫ്് ഫൈസി പനമരം അധ്യക്ഷനായി. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. ജഅഫര്‍ ഹൈത്തമി നേതൃത്വം നല്‍കി. സയ്യിദ് മാനു തങ്ങള്‍ വെള്ളൂര്‍ പ്രാര്‍ഥനക്ക്ക നേതൃത്വം നല്‍കി.



Leave a Reply