വ്യാപാര ലൈസൻസ് പുതുക്കുന്നതിനായി ക്യാമ്പ് സംഘടിപ്പിക്കുന്നു

മാനന്തവാടി : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഏരിയാ കമ്മറ്റി മാനന്തവാടി നഗരസഭയുടെ സഹകരണത്തോടെ 2023 – 24 വർഷത്തേക്കുള്ള വ്യാപാര ലൈസൻസ് പുതുക്കുന്നതിനായി ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്ലബ് കുന്ന് റോഡിലുള്ള സമിതി ഓഫീസിൽ വച്ച് തിങ്കളാഴ്ച (27.2.23) രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ ക്യാമ്പ് ഉണ്ടായിരിക്കുന്നതാണ്. ക്യാമ്പിൽ വച്ച് മാനന്തവാടി നഗരസഭാ പരിതിയിലുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങൾക്കും ലൈസൻസ് പുതുക്കാവുന്നതാണ്. ലൈസൻസ് പുതുക്കുന്നതിനാവശ്യമായ രേഖകൾ കൊണ്ടുവരേണ്ടതാണ് .ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി കെ.പി ശ്രീധരനെ ചെയർമാനും കെ.എം.അബ്ദുൾ സലീമിനെ കൺവീനറായും തിരഞ്ഞെടുത്തു. യോഗത്തിൽ ഏരിയാ സെക്രട്ടറി എം.ആർ .സുരേഷ്, ജില്ലാ കമ്മറ്റി അംഗങ്ങളായ പി.അബ്ദുൾ മുത്തലിബ്, കെ.ജി.സുനിൽ ,ഏരിയാ കമ്മറ്റി അംഗങ്ങളായ കെ.എസ്സ് .വിജീഷ്, എ.വി മാത്യു മാസ്റ്റർ എന്നിവർ പങ്കെടുത്തു.



Leave a Reply