ഡയാന ബാഡ്മിന്റൺ ഷട്ടിൽ ടൂർണമെന്റ് ആരംഭിച്ചു

മാനന്തവാടി :ഡയാന ആർട്സ് ആൻറ് സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നാൽപ്പത്തിമൂന്നാമത്
ഡയാന ബാഡ്മിൻറൺ ഷട്ടിൽ ടൂർണമെന്റ് ഡയാന ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ചു. വുമൺ സിങ്കിൾസ്, ഡബിൾസ്, മാസ്റ്റേഴ്സ് സിങ്കിൾസ്, ഡബിൾസ്, വെറ്ററൻസ് ഡബിൾസ്, മെൻസ് സിങ്കിൾസ് ഡബിൾസ്, സീനിയർ വെറ്ററൻസ് ഡബിൾസ് എന്നീ വിഭാഗങ്ങളിലായി നടത്തപ്പെടുന്ന ടൂർണ്ണമെൻ്റിൽ അൻപതോളം ടീമുകളാണ് മത്സരിക്കുന്നത്. ടൂർണ്ണമെൻ്റ് 28ന് സമാപിക്കും.ഡോ :സി.കെ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ടി.എം.പയസ് കളിക്കാരെ പരിചയപ്പെട്ടു. ഡോ :ടി.സി.സജിത്ത്, ഇ.പി.ദിവാകരൻ, പി.കെ.സുബ്രമണ്യൻ എ.കെ.ശശീധരൻ, ഡോ.എൻ.സുരേഷ് കുമാർ, പി.കെ.യൂസഫ് അരോമ, ടി.കെ.സുബ്രമണ്യൻ, എന്നിവർ സംബന്ധിച്ചു.സെക്രട്ടറി അഡ്വ.കെ. കെ രമേഷ് സ്വാഗതം പറഞ്ഞു.



Leave a Reply