March 27, 2023

അക്കാദമി സമ്മേളനം സമാപിച്ചു:140 പണ്ഡിതർ കർമ്മവീഥിയിലേക്ക്

IMG_20230226_203259.jpg
വെങ്ങപ്പള്ളി: 140 പണ്ഡിതന്മാരെ സമുദായത്തിന്റെ കർമ്മഭൂമിയിലേക്ക് സംഭാവന ചെയ്ത് ശംസുൽ ഉലമാ ഇസ് ലാമിക് അക്കാദമിയുടെ ഒരു വർഷം നീണ്ടുനിന്ന ഇരുപതാം വാർഷിക മൂന്നാം സനദ് ദാന സമ്മേളനത്തിന് പ്രൗഢമായ സമാപനം. 
ഇരുപത് വർഷത്തെ സമസ്ത കുടുംബത്തിന്റെ കഠിനാദ്ധ്വാനത്തിന്റെ സന്തോഷത്തിൽ പങ്കുചേരാൻ വയനാടിന്റെ നാനാഭാഗങ്ങളിൽ നിന്നും നിരവധിയാളുകൾ അക്കാദമിയിലേക്ക് ഒഴുകിയെത്തി. പണക്കാട് സയ്യിദ് ശഹീറലി തങ്ങളുടെ നേതൃത്വത്തിൽ മഹല്ലുകളിലൂടെ നടത്തിയ ഖാഫില സന്ദേശ യാത്രയിലെ ക്ഷണം സ്വീകരിച്ച് വയനാട്ടുകാരും നീലഗിരി ഉൾപ്പെടെയുള്ള ആയിരങ്ങൾ വെങ്ങപ്പള്ളിയിലേക്ക് ഒഴുകി. 
വൈകുന്നേരത്തോടെ ആരംഭിച്ച സമാപന സമ്മേളനത്തിന്റെ ജനനിബിഡ വേദിയിലേക്ക് സ്ഥാന വസ്ത്രങ്ങളണിഞ്ഞ 140 പണ്ഡിതർ സ്ഥാപന മേധാവികളുടെയും സംഘടനാ നേതാക്കളുടെയും ഉസ്താദുമാരുടെയും നേതൃത്വത്തിൽ അണിയായി നഗരിയിലെത്തിയെപ്പോൾ സദസ്സിലുള്ളവരുടെ കണ്ണിൽ നിന്ന് ആനന്ദത്തിന്റെ ആശ്രുകണങ്ങൾ ഒഴുകി. 
ധർമ്മ വിചാരം ഉൽബുദ്ധ സമൂഹം എന്ന പ്രമേയത്തിൽ നടന്ന സമ്മേളനം വെള്ളിയാഴ്ച അക്കാദമി വൈസ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും സമസ്ത ജില്ലാ നേതാക്കളും ചേർന്ന് പതാക ഉയർത്തിയതോടെ ആരംഭിച്ച ഇരുപതാം വാർഷികം സനദ് ദാനത്തോടെ അവസാനിച്ചു. സമ്മേളനത്തിന്റെ ഭാഗമായി പത്ത് സെഷനുകൾ നിറഞ്ഞ സദസ്സിനാലും നേതാക്കളുടെ പ്രൗഢസാന്നിധ്യത്താലും സമ്പന്നമായിരുന്നു. 
സമാപന സമ്മേളനത്തിൽ വി മൂസക്കോയ മുസ്ലിയാർ പ്രാർത്ഥന നടത്തി. അക്കാദമി ജനറൽ സെക്രട്ടറി ഇബ്രാഹീം ഫൈസി പേരാൽ സ്വാഗതം പറഞ്ഞു. സമസ്ത വയനാട് ജില്ലാ പ്രസിഡണ്ട് ശൈഖുന കെ ടി ഹംസ ഉസ്താദ് അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രീ മുത്തുക്കോയ തങ്ങൾ സനദ് ദാനവും സനദ് ദാന പ്രഭാഷണവും നിർവഹിച്ചു. സമസ്ത സെക്രട്ടറി കൊയ്യോട് ഉമർ മുസ്ലിയാർ പ്രഭാഷണം നടത്തി. അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യപ്രഭാഷണം നടത്തുകയും പണക്കാട് സയ്യിദ് ശഹീറലി തങ്ങൾ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി. എസ് മുഹമ്മദ് ദാരിമി, സയ്യിദ് ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങൾ , അഹ്മദ് സഈദ് ജിഫ്രി തങ്ങൾ ,സസകെ കെ അഹ്മദ് ഹാജി , പി കെ എം ബാഖവി , കെ എ റഹ്മാൻ ഫൈസി,എ വി അബൂബക്കർ അൽഖാസിമി തൃശൂർ, മൊയ്തീൻ കുട്ടി പിണങ്ങോട്, യൂസുഫ് ബാഖവി, മൂസ ബാഖവി , മുഹമ്മദ് ദാരിമി, ടി മുഹമ്മദ് , യഹിയ ഖാൻ , സി കഞ്ഞബ്ദുല്ല, അബ്ദുല്ല ചേലേരി, ഇജാസ് അഹ്മദ് ഖാസിമി എന്നിവർ സമ്പന്ധിച്ചു.
 രാവിലെ നടന്ന ബോയിസ് പാർലമെന്റ് എസ് യു പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ താജ് മൻസൂർ ഉൽഘാടനം ചെയ്തു. എം കെ റഷീദ് മാസ്റ്റർ, നൗഫൽ മാസ്റ്റർ, ആസിഫ് വാഫി ടീം ടോക്കിന് നേതൃത്വം നൽകി. നൗഷീർ വാഫി സ്വാഗതം പറഞ്ഞു. 
ഉച്ചക്ക് നടന്ന `അകത്തളം’ അക്കാദമി കുടുബ സംഗമത്തിൽ അലിയുൽ ഹൈതമി അധ്യക്ഷത വഹിച്ചു. സയ്യിദ് ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങൾ ഉൽഘാടനം ചെയ്തു. ശൗഖത്ത് അലി വെള്ളമുണ്ട വിഷയാവതരണം നടത്തി. 2021 ഡിസംബറിൽ കാട്ടിച്ചിറക്കലിൽ നടന്ന പ്രഖ്യാപന സമ്മേളനത്തോടെയായിരുന്നു സമ്മേളനം ഔപചാരികമായി ആരംഭിച്ചത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *