സൗജന്യ ഗ്ലൂക്കോ മീറ്റര്‍ വിതരണം
സാമൂഹ്യ നീതി വകുപ്പിന്റെ വയോമധുരം പദ്ധതിയിലൂടെ ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ട പ്രമേഹ രോഗികളായ വയോജനങ്ങള്‍ക്ക് സൗജന്യമായി ഗ്ലൂക്കോ മീറ്റര്‍ നല്‍കുന്നതിന്റെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 28) ഉച്ചയ്ക്ക് 12 ന് ജില്ലാ കളക്ടര്‍ എ. ഗീത നിര്‍വഹിക്കും. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ഗ്ലൂക്കോ മീറ്റര്‍ ഉപയോഗിക്കുന്ന രീതിയില്‍ പരിശീലനം നല്‍കുന്നതിനാല്‍ അപേക്ഷകരോ അവരുടെ ബന്ധുക്കളോ പരിപാടിയില്‍ പങ്കെടുക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.



Leave a Reply