അശാസ്ത്രീയമായ പരീക്ഷ ടൈം ടേബിള്‍ പിന്‍വലിക്കണം: കെ പി എസ് ടി എ

കല്‍പ്പറ്റ: ഹയര്‍ സെക്കണ്ടറി, എസ് എസ് എല്‍ സി പരീക്ഷകള്‍ നടക്കുന്ന ദിവസങ്ങളില്‍ തന്നെ ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസ്സുകളിലെ വാര്‍ഷിക പരീക്ഷ നടത്തുവാനുള്ള തീരുമാനം അശാസ്ത്രീയമാണെന്നും വിശദമായ പഠനത്തിന് ശേഷം പരീക്ഷകളുടെ പ്രാധാന്യം ഉറപ്പുവരുത്തി പുതിയ ടൈം ടേബിള്‍ തയ്യാറാക്കണമെന്നും കെ പി എസ് ടി എ ജില്ലാ കമ്മറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മൂന്ന് മണിക്കൂറുള്ള പൊതു പരീക്ഷകള്‍ക്കു ശേഷം അതേ വിദ്യാലയങ്ങളില്‍ തന്നെ മറ്റു പരീക്ഷകള്‍ നടത്തുന്നത് അപ്രായോഗികമാണ്. സ്‌ക്രൈബ് ആയി പരീക്ഷ എഴുതുന്ന കുട്ടികള്‍ ഒരു ദിവസം രാവിലെ മുതല്‍ വൈകുന്നേരം വരെ പരീക്ഷ എഴുതേണ്ടി വരും. നോമ്പ് എടുക്കുന്ന കുട്ടികള്‍ക്ക് 5 മണി വരെ പരീക്ഷ നടത്തുന്നതു അപ്രായോഗികമാണ്. ഒന്നു മുതല്‍ നാല് വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് പoന പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാന്‍ ക്ലാസധ്യാപകരുടെ സഹായ നിര്‍ദ്ദേശങ്ങള്‍ അനിവാര്യമാണ്. എന്നാല്‍ ഹൈസ്‌കൂളുകളോട് ചേര്‍ന്നുള്ള പ്രൈമറി വിദ്യാലയങ്ങളില്‍ എസ്.എസ്.എല്‍.സി.പരീക്ഷക്കു വരുന്ന ഇന്‍വിജിലേറ്റര്‍മാര്‍ പരീക്ഷ നടത്തിയാല്‍ കുട്ടികള്‍ക്ക് സ്വാഭാവികമായും മൂല്യനിര്‍ണയ പ്രവര്‍ത്തനത്തിലേര്‍പ്പെടാന്‍ പ്രയാസമാകും. പ്രൈമറി മാത്രമുള്ള വിദ്യാലയങ്ങളിലും ഒരേ സമയം പരീക്ഷ നടത്തുവാന്‍ വേണ്ടി ക്രിയാത്മകമായി നടന്നു വരുന്ന പരീക്ഷാസമ്പ്രദായത്തെ അട്ടിമറിക്കുക വഴി അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും കൂടുതല്‍ സങ്കീര്‍ണ്ണതിയിലേക്ക് തള്ളിവിടുന്നത് പൊതു വിദ്യാഭ്യാസ മേഖലയിലെ നിലവാരത്തകര്‍ച്ചയ്ക്ക് കാരണമാകുമെന്നും സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഷാജു ജോണ്‍ അധ്യക്ഷത വഹിച്ചു.പി.എസ് ഗിരീഷ് കുമാര്‍, എം.എം.ഉലഹന്നാന്‍, ടി.എന്‍.സജിന്‍., ടി.എം.അനൂപ്, ആല്‍ഫ്രഡ് ഫ്രെഡി, എം.പ്രദീപ്കുമാര്‍, ഷെര്‍ലിസെബാസ്റ്റ്യന്‍, വി.പി.പ്രേംദാസ് , ജോണ്‍സണ്‍ ഡിസില്‍വ, എം.പി.സുനില്‍കുമാര്‍, ജോസ് മാത്യം, ജിജോ കുര്യാക്കോസ്, സി.കെ.സേതു, എന്നിവര്‍ പ്രസംഗിച്ചു.



Leave a Reply