തങ്ങളുടെ പ്രിയ സുഹൃത്ത് റെനിയ്ക്ക് വേണ്ടി ഒരു ദിവസം സമാഹരിച്ചത് 3,77,029 രൂപ

മാനന്തവാടി: തങ്ങളുടെ പ്രിയ സുഹൃത്തും സഹപ്രവര്‍ത്തകനുമായ റെനിയുടെ ചികിത്സാ ധനസഹായത്തിനു വേണ്ടി മാനന്തവാടിയിലെ ഓട്ടോ തൊഴിലാളികള്‍ ഒരു ദിവസം സമാഹരിച്ചത് 3,77,029 രൂപ. ഇന്നലെ രാവിലെ മുതല്‍ രാത്രി വരെ ഓടി കിട്ടിയ വരുമാനവും, ഓട്ടോ തൊഴിലാളികള്‍ ടൗണ്‍ കേന്ദ്രീകരിച്ച് നടത്തിയ സാമ്പത്തിക സഹായ ശേഖരവും കൂട്ടിയാണ് തങ്ങളാല്‍ കഴിയുന്ന തുക രക്താര്‍ബുദ ബാധിതനായി ചികിത്സയിലുള്ള പ്രിയ സുഹൃത്തിന്റെ ചികിത്സാ ധനസഹായത്തിനായി നല്‍കാന്‍ കഴിഞ്ഞത്. സംയുക്ത ഓട്ടോ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണ് ധനസമാഹരണം നടത്തിയത്. സഹായങ്ങള്‍ നല്‍കാന്‍ തയ്യാറുള്ള സുമനസുകള്‍ക്ക് 9947136713 നമ്പറില്‍ ഗൂഗിള്‍ പേ വഴിയും സാമ്പത്തിക സഹായം നല്‍കാം.



Leave a Reply