ശ്രേയസ് സാന്ത്വന പരിചരണ യൂണിറ്റ് ഉദ്ഘാടനം നടത്തി

പുൽപ്പള്ളി : ശ്രേയസ് പുൽപ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ സാന്ത്വന പരിചരണ യൂണിറ്റ് ഉദ്ഘാടനവും മിത്രം പദ്ധതി ധനസഹായ വിതരണവും, ക്യാൻസർ ബോധവത്ക്കരണ ക്ലാസും നടത്തി.കിടപ്പ് രോഗികൾക്ക് ആവശ്യമായ ഉപകരണങ്ങൾ എത്തിച്ചു കൊടുക്കുന്നതിനു വേണ്ടി ആരംഭിച്ച സാന്ത്വന പരിചരണ യൂണിറ്റ് പുൽപ്പള്ളി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ മനോജ് സി. ആർ ഉദ്ഘാടനം ചെയ്തു.ശ്രേയസ് പുൽപള്ളി യൂണിറ്റ് ഡയറക്ടർ ഫാ . വർഗീസ് കൊല്ലമാവുടിയിൽ അദ്ധ്യക്ഷതവഹിച്ചു.
ശ്രേയസ് മേഖല കോർഡിനേറ്റർ ഷാൻസൺ കെ.ഒ സ്വാഗതം ആശംസിച്ചു.നിർധനരായ രോഗികളെ സഹായിക്കുന്നതിനു വേണ്ടി ആരംഭിച്ച മിത്രം ധനസഹായ പദ്ധതിയുടെ വിതരണം പുൽപള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന സുകു നിർവഹിച്ചു.വാർഡ് മെമ്പർമാരായ ഉഷ, ജോഷി ചാരുവേലിൽ, സെന്റ് ജോർജ് ടി .ടി .ഐ വൈസ് പ്രിൻസിപ്പൽ നസിയ, വത്സ ചാക്കോ എന്നിവർ ആശംസ പറഞ്ഞു. പുൽപ്പള്ളി ഗവണ്മെന്റ് ഹോസ്പിറ്റലിലെ ഹെൽത്ത് നേഴ്സ് സൂപ്രവൈസർ സിസ്റ്റർ ടൈനി ജോൺ ശ്രേയസ് കുടുംബങ്ങങ്ങൾക്ക് വേണ്ടി ക്യാൻസർ ബോധവത്കരണ ക്ലാസ്സ് നടത്തി. യൂണിറ്റ് പ്രവർത്തകരായ ജിനി ഷജിൽ, സിന്ധു ബേബി എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.



Leave a Reply