സ്വകാര്യ ബസ്സ് മേഖല സംരക്ഷിക്കാന്‍ ബസ്സുടമകളുടെ കളക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും

കല്‍പ്പറ്റ : പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാനത്ത് നടത്തുന്ന കളക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയുടെയും ഭാഗമായി വയനാട് ജില്ലയില്‍ പ്രൈവറ്റ് ബസ്സ് ഉടമകളും അവരുടെ കുടുംബവും ചേര്‍ന്ന് ബസ്സ് വ്യവസായം നേരിടുന്ന വിവിധ പ്രശ്‌നങ്ങളും , വിദ്യാര്‍ത്ഥി കളുടെ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുകയും, കണ്‍സഷന് മാനദണ്ഡം നിശ്ചയിക്കുകയുo ചെയ്യുക , സ്വകാര്യ ബസ്സുകളുടെ പെര്‍മിറ്റുകള്‍ ദൂരപരിധി നോക്കാതെ പുതുക്കി നല്‍കുക, കെ എസ് ആര്‍ ടി സിയും സ്വകാര്യ ബസ്സുകളുo, ഒരു പോലെ സംരക്ഷിക്കാന്‍ ഗതാഗത നയം രൂപീകരിക്കുക, ഡീസലിന് ഏര്‍പ്പെടുത്തിയ അധിക സെസ് പിന്‍വലിക്കുക, എന്നീ ആവശങ്ങള്‍ ഉന്നയിച്ച് കൊണ്ട് വയനാട് കളക്ട്രേറ്റിലേക്ക് പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബസ്സുടമകളും അവരുടെ കുടുംബാംഗങ്ങളും ചേര്‍ന്ന് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ഈ പരിപാടിയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി എം.എo രഞ്ജിത്ത് റാം, സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി.കെ.ഹരിദാസ് അധ്യക്ഷനായിരുന്നു. മുന്‍ എം എല്‍ എ സി.കെ ശശീന്ദ്രന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.കെ.രാജശേഖരന്‍ ആശംസ അറിയിച്ചു. സെന്‍ട്രല്‍ കമ്മിറ്റി അംഗം.ബ്രിജേഷ് കെ തോമസ്, ജില്ലാ വൈസ് പ്രസിഡന്റ് എ.വി.പൗലോസ്, മീനങ്ങാടി യൂണിറ്റ് അംഗം കെ. കാഞ്ചന കുമാരി , ജില്ലാ ജോയിന്റ് സെക്രട്ടറിമാര്‍ , സോണ വര്‍ഗ്ഗീസ്, ജോര്‍ജ് പുല്‍പാറ, മാനന്തവാടി താലൂക്ക് സെക്രട്ടറി എന്‍. ജെ. ചാക്കോ എന്നിവര്‍ സംസാരിച്ചു. ജില്ലാ ട്രഷറര്‍ മാത്യു സി .എ .നന്ദി പറഞ്ഞു.



Leave a Reply