മാനന്തവാടി നഗരസഭ 2023-2024 സാമ്പത്തിക വർഷത്തെ വികസന സെമിനാർ സംഘടിപ്പിച്ചു

മാനന്തവാടി : മാനന്തവാടി നഗരസഭയുടെ 2023-2024 സാമ്പത്തിക വർഷത്തെ വികസന സെമിനാർ മാനന്തവാടി വ്യാപാര ഭവൻ ഹാളിൽ വച്ച് സംഘടിപ്പിച്ചു. മാനന്തവാടി ചെയർപേഴ്സൺ സി കെ രത്നവല്ലി അധ്യക്ഷത വഹിച്ച സെമിനാർ സബ് കളക്ടർ ശ്രീലക്ഷ്മി ഐ എ എസ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ പദ്ധതികളെപ്പറ്റി വിശദീകരിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലേഖ രാജീവൻ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിപിൻ വേണുഗോപാൽ, പൊതുമരാമത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി എസ് മൂസ, വിദ്യാഭാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു സെബാസ്റ്റ്യൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പാത്തുമ്മ ടീച്ചർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി വി ജോർജ്, കൗൺസിലറും ഡി പി സി മെമ്പറുമായ സിനി ബാബു, കൗൺസിലർമാരായ അരുൺ കുമാർ, അബ്ദുൽ ആസിഫ് എന്നവർ ആശംസ അറിയിച്ചു. തുടർന്ന് വികസന സെമിനാറിൽ പങ്കെടുത്തവർ 16 വർക്കിംഗ് ഗ്രൂപ്പുകളായി ചർച്ച ചെയ്ത് വർക്കിംഗ് ഗ്രൂപ്പ് ചെയർപേഴ്സൺ മാർ അവതരിപ്പിച്ചു. ഗ്രൂപ്പ് ചർച്ചകൾ രേഖപ്പെടുത്തി പൊതുവായി വായിച്ച അംഗീകരിച്ചു.



Leave a Reply