ആൽക്കരാമ : കട്ടയാട്ഗ്ലോബൽ കെ. എം. സി. സി. ആദ്യ ഗഡു കൈമാറി

വെള്ളമുണ്ട : എല്ലാ മുഖങ്ങളും ചിരിക്കട്ടെ എന്ന ആശയവുമായി, വെള്ളമുണ്ട ആൽക്കരാമ ഡയാലിസിസ് സെന്ററിന്റെ പതിനായിരം ഡയാലിസിസ് ക്യാമ്പയിനിലേക്ക് കട്ടയാട്ഗ്ലോബൽ കെ. എം. സി. സി.യുടെ ആദ്യ ഗഡു ഇരുപത്തിയഞ്ചു ഡയാലിസിസിനുള്ള 25000രൂപ പടയൻ മമ്മൂട്ടി, മമ്മൂട്ടി പൊണ്ണൻ തുടങ്ങിയവർ ചേർന്ന് പ്രസിഡന്റ് കെ. സി. അസീസിന് നൽകി.സി. പി. മൊയ്‌ദു ഹാജി, ഉസ്മാൻ പള്ളിയാൽ, നാസർ. ടി, മോയി പാറക്ക, ടി. അന്ദ്രു, എ. സി. മമ്മൂട്ടിഹാജി, ടി. അസീസ്, മോയി കട്ടയാട്,അഷ്‌ക്കർ അലി, എ. സി. അബ്ദുള്ള, ആലികുട്ടി മാസ്റ്റർ, പ്രിൻസ് മാത്യു, സ്റ്റാൻലി തുടങ്ങിയവർ സംബന്ധിച്ചു



Leave a Reply