പുതുശേരിക്കടവ് വോളി ഫെസ്റ്റ്; സംഘാടക സമിതിക്ക് ട്രോഫി കൈമാറി

പടിഞ്ഞാറത്തറ: മാർച്ച് നാലിന് യംഗ് ഫൈറ്റേഴ്സ് ക്ലബ്ബ് സംഘടിപ്പിക്കുന്നപുതുശേരിക്കടവ് വോളി ഫെസ്റ്റിലേക്കുളള ട്രോഫികൾ കൈമാറി.
ഓവറോൾ ട്രോഫിയും ക്യാഷ് പ്രൈസും സ്പോണസർ ചെയ്യുന്ന പുറത്തൂട്ട് കുടുംബാംഗങ്ങൾ ,റണ്ണേഴ്‌സ് അപ്പ് ട്രോഫി സ്പോൺസർ ചെയ്യുന്ന മഠത്തിൽ ഫാമിലി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ക്ലബ്ബ് സെക്രട്ടറി ജോൺ ബേബി സ്വാഗതവും പ്രസിഡൻ്റ് ഇബ്രാഹിം പള്ളിയാൽ അധ്യക്ഷതയും വഹിച്ചു.പുറത്തുട്ട് സുകുമാരൻ, പ്രേമൻ, ദാമോദരൻ, സലു, മീത്തൽ അബു, മീറങ്ങാടൻ അഷ്റഫ് ,അബ്ദുള്ള പങ്കെടുത്തു. ഇബ്രാഹിം പ്ലാസ നന്ദി പറഞ്ഞു.



Leave a Reply