March 31, 2023

തോട്ടം ഉടമകളും സർക്കാരും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കണം: എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ

IMG_20230306_063509.jpg
                                         

മേപ്പാടി : തോട്ടം തൊഴിലാളികളുടെ സേവന വേതന കരാർ അവസാനിച്ചിട്ട് 14 മാസം കഴിഞ്ഞിട്ടും വേതനം വർദ്ധിപ്പിക്കാൻ തയ്യാറാവാത്ത സർക്കാർ നിലപാടിൽ മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ (ഐ.എൻ. റ്റി .യൂ.സി) പ്രവർത്തകസമിതി പ്രതിഷേധിച്ചു. സംസ്ഥാന സർക്കാർ തോട്ടം ഉടമകൾക്ക് അനുകൂലമായി പ്ലാന്റേഷൻ ടാക്സ്, കാർഷിക ആദായ നികുതി, റബ്ബർ വ്യവസായത്തിന്റെ സീനിയറേജ് പ്രഖ്യാപിക്കുമ്പോൾ തൊഴിലാളികൾക്ക് അനുകൂലമായ യാതൊരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ല.കൂലി വർദ്ധനവ് ആവശ്യപ്പെട്ട് മാർച്ച് 15 ന് പ്ലാന്റേഷൻ വർക്കേഴ്സ് ഫെഡറേഷൻ ഐ. എൻ. റ്റി. യു. സി യുടെ നേതൃത്വത്തിൽ നടക്കുന്ന നിയമസഭാ മാർച്ച് വിജയിപ്പിക്കുവാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ ഒ.ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡണ്ട് ബി സുരേഷ്ബാബു യോഗം ഉദ്ഘാടനം ചെയ്തു. ആർ.ശ്രീനിവാസൻ. ആർ. രാമചന്ദ്രൻ, ബാലൻ തൊവരിമല,എം. ഉണ്ണികൃഷ്ണൻ, മഞ്ജുഷ, ശ്രീരാമൻ എരുമ ക്കൊല്ലി, യോഗേഷ് ചുളിക്ക, ഇ. മുഹമ്മദ് ബാവ, സുഭാഷ് തളിമല, വിൻസന്റ് നെടുമ്പാല, കാളിദാസൻ അരപ്പറ്റ, ഇന്ദിര കെ തുടങ്ങിയവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *