തോട്ടം തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റു

വൈത്തിരി : എസ്റ്റേറ്റ് തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റു . ആയിഷാ പ്ലാന്റേഷനിലെ പത്തോളം തൊഴിലാളികൾക്കാണ് തേനീച്ചയുടെ കുത്തേറ്റത് . ഗുരുതരമായി പരിക്കേറ്റ ബിന്ദു , ജോസഫ് എന്നിവരെ വൈത്തിരി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു . മറ്റുള്ളവരെ വൈത്തിരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു .



Leave a Reply