മികച്ച ആയുഷ്‌ക്ലബ്ബ് പോരൂര്‍ സര്‍വോദയക്ക് ഒന്നാം സ്ഥാനം

തവിഞ്ഞാല്‍: തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിലെ പോരൂര്‍ സര്‍വ്വോദയ യു.പി സ്‌കൂള്‍ ഈ വര്‍ഷത്തെ മികച്ച ആയുഷ്‌ക്ലബ്ബ് പുരസ്‌കാരം നേടി. ദേശീയ ആയുഷ്മിഷനും ഭാരതീയ ചികിത്സാവകുപ്പും മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്ന് നടപ്പാക്കുന്ന ആയുഷ്ഗ്രാമം പദ്ധതിയിലെ വിദ്യാലയതല പ്രവര്‍ത്തന മികവിനാണ് പോരൂര്‍ സര്‍വോദയ യു.പി. സ്‌കൂള്‍ ഒന്നാം സ്ഥാനം നേടിയത്. ദ്വാരക എ.യു.പി സ്‌കൂള്‍ രണ്ടാം സ്ഥാനം നേടി. തിരുനെല്ലി ആശ്രമം സ്‌കൂള്‍, കുഞ്ഞോം എ.യു.പി സ്‌കൂള്‍, കരിങ്ങാരി യു.പി സ്‌കൂള്‍ എന്നിവര്‍ മൂന്ന് നാല് അഞ്ച് സ്ഥാനങ്ങള്‍ നേടി. നല്ല ആരോഗ്യ ശീലങ്ങള്‍ വളര്‍ത്തിയെടുക്കുക, ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള അവബോധം വളര്‍ത്തുക, ആയുഷിലൂടെയുള്ള രോഗപ്രതിരോധം തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് വിദ്യാലയങ്ങളില്‍ ആയുഷ്‌ക്ലബ്ബ് പ്രവര്‍ത്തിക്കുന്നത്. ആരോഗ്യ ബോധവത്കരണ ക്ലാസ്സുകള്‍, യോഗാ പരിശീലനം, പാചകമേള, ഔഷധ സസ്യ ഉദ്യാനനിര്‍മ്മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ആയുഷ്‌ക്ലബ്ബ് ഏറ്റെടുത്ത് നടത്തുന്നു. ആയുഷ് ക്ലബ്ബ് ബെസ്റ്റ് സ്റ്റുഡന്റ്‌സ് അവാര്‍ഡ് നേടിയവര്‍. ഡിയോണ്‍ അഭിലാഷ്, ആഞ്ചലിന്‍ റോസ് ജോ, ആര്‍ദ്ര നമ്പ്യാര്‍ (പോരൂര്‍ സര്‍വോദയ യു.പി സ്‌കൂള്‍), ഹെല്‍ന ഷിജോ, കെ.എസ്.ബ്ലെസ്സി എലിസബത്ത്, സാനിയ സാനു ( ദ്വാരക എ.യു.പി സ്‌കൂള്‍), കെ.ബി.വൈശാഖ്, റോഷ്മിത, പി.കെ.വൈശാഖ് ( തിരുനെല്ലി ആശ്രമം സ്‌കൂള്‍), ആര്‍.കെ.അഭിനവ്, ഒ.ടി.നവനീത്, അക്ഷര വിനോദ് (കുഞ്ഞോം എ.യു.പി സ്‌കൂള്‍), ആകാശ് ബാബു, ആയിഷ ഹിന, അംജദ് ( കരിങ്ങാരി ജി.യു.പി സ്‌കൂള്‍).



Leave a Reply