March 29, 2024

പുക ഇല്ല”; പുകയില രഹിത വിദ്യാലയം, പുകയില രഹിത ഊര് പദ്ധതികൾക്ക് ജില്ലയിൽ തുടക്കം

0
Img 20230307 154931.jpg
മാനന്തവാടി : എല്ലാ വിദ്യാലയങ്ങളെയും പുകയില രഹിതമായി പ്രഖ്യാപിച്ച് വയനാടിനെ രാജ്യത്തെ ആദ്യ പുകയിലരഹിത വിദ്യാലയ ജില്ലയാക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായുള്ള ആരോഗ്യ വകുപ്പിന്റെ “പുക ഇല്ല”കാമ്പയിൻ ജില്ലാ കളക്ടർ  എ. ഗീത മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു.
കുട്ടികളെ പുകയില ഉൾപ്പെടെയുള്ള ലഹരിക്ക് അടിമപ്പെടുത്തുന്ന എല്ലാതരത്തിലുള്ള പ്രവർത്തനങ്ങളും എതിർക്കപ്പെടേണ്ടതും നിയമ നടപടിയിലൂടെ ശിക്ഷിക്കപ്പെടേണ്ടതുമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കളക്ടർ പറഞ്ഞു. സ്കൂൾ കേന്ദ്രീകൃതമായി ആസൂത്രണം ചെയ്ത “പുക ഇല്ല” കാമ്പയിൻ ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ രാജ്യത്തിന് മാതൃക ആവുംവിധം പരിവർത്തിപ്പിക്കണമെന്ന് ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. മാനന്തവാടി മുൻസിപ്പൽ ചെയർപേഴ്സൺ സി.കെ. രത്‌നവല്ലി അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എൻ. ഐ. ഷാജു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ദിനീഷ് പി ലഹരി രഹിത സന്ദേശം നൽകി.  പുകയില മോണിറ്റേഴ്സ് ആയി തിരഞ്ഞെടുത്ത കുട്ടികൾക്ക്  ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഷാജി കെ.എസ് ബാഡ്ജുകൾ വിതരണം ചെയ്തു. ജില്ലാ പുകയില നിയന്ത്രണ നോഡൽ ഓഫീസർ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ.പ്രിയ സേനൻ ക്യാമ്പയിൻ നടപടികൾ വിശദീകരിച്ചു. ജില്ലാ മാസ്സ് മീഡിയ ഓഫീസർ  ഹംസ ഇ സ്മാലി, ഹയർ സെക്കന്ററി പ്രിൻസിപ്പൽ സലിം അൽത്താഫ്, പി. റ്റി. എ പ്രസിഡന്റ്‌  പി. പി ബിനു, കേരള വോളണ്ടറി ഹെൽത്ത് സർവീസസ് എക്സിക്യൂട്ടീവ് ഡയറക്ടർ സാജു വി ഇട്ടി എന്നിവർ സംസാരിച്ചു.
 പുകയിലരഹിത വിദ്യാലയത്തിന്റെയും ഊരുകളുടെയും മാർഗ്ഗ നിർദ്ദേശങ്ങൾ കാമ്പയിന്റെ ഭാഗമായി ആരോഗ്യവകുപ്പ് പുറത്തിറക്കി. തുടർന്ന് രാജീവ്‌ മേമുണ്ടയുടെ ലഹരി വിരുദ്ധ ബോധവൽക്കരണ  മാജിക്ക് ഷോ വേദിയിൽ അവതരിപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *