വരള്‍ച്ചാമുന്നൊരുക്കം; ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു

കൽപ്പറ്റ : വരള്‍ച്ച ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനും കാട്ടുതീ തടയുന്നതിനുമായി ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയര്‍പേഴ്സണായ ജില്ലാ കളക്ടര്‍ എ. ഗീതയുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. വരള്‍ച്ചാ സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി കുടിവെള്ള കിയോസ്‌കുകള്‍ സ്ഥാപിക്കുന്നതിന് ജില്ലാ കളക്ടര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പട്ടികവര്‍ഗ്ഗ കോളനികള്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. തോടുകളിലെയും പുഴകളിലെയും തടയണകളില്‍ വെള്ളം സംഭരിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണം. മൈനര്‍ ഇറിഗേഷന്‍ വകുപ്പ് മുഖേനയും, തൊഴിലുറപ്പ് പദ്ധതി പ്രകാരവും കൂടുതല്‍ താല്‍ക്കാലിക തടയണകള്‍ നിര്‍മ്മിക്കുന്നതിന് യോഗത്തില്‍ തീരുമാനിച്ചു. ജല വിതരണത്തിനുള്ള പമ്പ്സെറ്റുകളുടെ അറ്റകുറ്റ പണികളും പൊട്ടിയ പൈപ്പുകളുടെ മാറ്റിസ്ഥാപിക്കലും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. കാട്ടുതീ തടയുന്നതിനുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തി. വന്യമൃഗങ്ങള്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കും വനത്തിനുള്ളില്‍ ജലലഭ്യത ഉറപ്പാക്കുന്നതിന് വനംവകുപ്പിന് നിര്‍ദ്ദേശം നല്‍കി. കൃഷി മേഖലയിലെ വരള്‍ച്ചാ മുന്നൊരുക്കവും യോഗം വിലയിരുത്തി. ജില്ലയിലെ വരള്‍ച്ചാ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി താലൂക്ക് അടിസ്ഥാനത്തില്‍ നോഡല്‍ ഓഫീസര്‍മാരായി ഡെപ്യൂട്ടി കളക്ടര്‍മാരെ നിയമിക്കാനും യോഗം തീരുമാനിച്ചു.
എ.ഡി.എം എന്‍.ഐ ഷാജു, ജില്ലാ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഷാജി ജോസഫ്, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.



Leave a Reply