നവകേരളം കര്‍മ്മപദ്ധതിയില്‍ ഇന്റേണ്‍ഷിപ്പിന് അവസരം
കൽപ്പറ്റ : എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്കും ജിയോളജി/ ജിയോഗ്രഫി എന്നീ വിഷയങ്ങളിലെ ബിരുദധാരികള്‍ക്കും നവകേരളം കര്‍മ്മപദ്ധതിയില്‍ ഹരിതകേരളം മിഷന്റെ ഭാഗമായി നടക്കുന്ന മാപ്പത്തോണ്‍ പരിപാടിയില്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമില്‍ ചേരുന്നതിന് അവസരം. പ്രായപരിധി 27 വയസ്സ്, 2 മാസമാണ് കാലാവധി. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ജില്ലാ മിഷന്‍ ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണം. അതാത് രംഗത്തെ വിദഗ്ദ്ധര്‍ പരിശീലനവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും പ്രതിമാസം സര്‍ക്കാര്‍ അംഗീകൃത സ്റ്റൈപന്‍ഡും നല്‍കും. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുക. താല്‍പ്പര്യമുളളവര്‍ മാര്‍ച്ച് 14 ന് രാവിലെ 10 ന് സിവില്‍ സ്റ്റേഷനില്‍ ആസൂത്രണഭവനിലെ ഒന്നാം നിലയിലുളള നവകേരളം കര്‍മപദ്ധതി – 2 ജില്ലാ ഓഫീസില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണം. ഫോണ്‍: 9188120334.



Leave a Reply