April 20, 2024

ശ്രേയസ് പുൽപ്പള്ളി യൂണിറ്റ് വനിതാദിനം ആചരിച്ചു

0
Img 20230308 190054.jpg
പുൽപ്പള്ളി : ശ്രേയസ് പുൽപ്പള്ളി യൂണിറ്റ് അന്തർ ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ മാധ്യമ പ്രവർത്തകയെ ആദരിച്ചും,

 ശ്രേയസ് സംഘങ്ങൾക്കു വേണ്ടി പായസ മത്സരം നടത്തിയും വിപുലമായ രീതിയിൽ ആഘോഷിച്ചു.
ശ്രേയസ് പുൽപ്പള്ളി യൂണിറ്റ് ഡയറക്ടർ ഫാ . വർഗീസ് കൊല്ലമ്മാവുടിയിൽ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ പുൽപ്പള്ളി പഴശ്ശി രാജാ കോളേജ് ലെഫ്റ്റനന്റ് കേണൽ ഡോ: റാണി പിള്ള വനിതാ ദിനസന്ദേശം നൽകിയതോടൊപ്പം വനിതാ മാധ്യമ പ്രവർത്തകയായ ദീപ ഷാജിയെ ആദരിക്കുകയും ചെയ്തു.
 പായസ മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ സംഘങ്ങൾക്ക് മേഖല കോർഡിനേറ്റർമാരായ ഷാൻസൺ കെ . ഓ ബിനി തോമസ് എന്നിവർ ക്യാഷ് അവാർഡ് നൽകി ആദരിച്ചു. സെന്റ് ജോർജ് . ടി .ടി .എൽ വൈസ് പ്രസിപ്പൽ നസിയ, ശ്രേയസ് യൂണിറ്റ് പ്രവർത്തകരായ ജിനി ഷജിൽ, സിന്ധു ബേബി, വത്സ ചാക്കോ സാലമ്മ ഉണ്ണി എന്നിവർ ആശംസകൾ പറഞ്ഞു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *