അടിസ്ഥാന സൗകര്യങ്ങളില്ലാതെ പണിയ കോളനിക്കാര്‍ ദുരിതത്തില്‍

കല്‍പ്പറ്റ: അടിസ്ഥാന സൗകര്യങ്ങളില്ലാതെ ദുരിതത്തില്‍ കണിയാമ്പറ്റ പഞ്ചായത്തിലെ ചീക്കല്ലൂര്‍, പടിഞ്ഞാറെ വീട് പണിയ കോളനിക്കാര്‍. ഇരുപത് വീടുകളിലായി നൂറിലധികം കുടുംബങ്ങള്‍ താമസിക്കുന്ന ഇവിടെ എല്ലാ സൗകര്യങ്ങളുമുള്ള ശുചിമുറിയോ മൂടിയ നിലയിലുള്ള അഴുക്കുചാലുകളോ ഇല്ലാത്ത അവസ്ഥയാണെന്ന് സാധുസേവ സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ക്കായി മുറവിളികൂട്ടിയപ്പോള്‍ ശുചിമുറി ലഭ്യമായെങ്കിലും അത് പൂര്‍ത്തീകരിച്ച് നല്‍കുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. വൈദ്യുതിയോ മുകളില്‍ സ്ഥാപിച്ചിരുക്കുന്ന ടാങ്കില്‍ നിന്നും വെള്ളം എത്തിക്കുന്നതിനുള്ള പൈപ്പ് കണക്ഷനും ലഭ്യമാക്കിയിട്ടില്ല. പുറത്ത് നിന്നും വെള്ളം എത്തിച്ചാണ് ഉപയോഗിക്കുന്നത്. ഇത് കാരണം സ്ത്രീകളും കുട്ടികളും വയോധികരുമുള്‍പ്പെടെ ബുദ്ധി മുട്ടിലാണ്. പതിമൂന്ന് വര്‍ഷമായി തുടരുന്ന ഈ അവസ്ഥക്ക് പരിഹാരമാവശ്യപ്പെട്ട് നിരവധി പരാതികള്‍ നല്‍കിയിട്ടും ആരും തിരഞ്ഞുനോക്കിയില്ലെന്നും അവര്‍ പറഞ്ഞു. കോളനിയിലെ അഴക്കുചാലുകള്‍ തുറന്നിട്ട നിലയിലാണ്. അതുകൊണ്ട് തന്നെ ദുര്‍ഗന്ധവും കൊതുകും ഈച്ചയുമുള്‍പ്പെടെയുള്ളവയുടെ ശല്യവും രൂക്ഷമാണ്. കൊച്ചുകുട്ടികളടക്കം താമസിക്കുന്ന കോളനിയില്‍ ഇത് പകര്‍ച്ചവ്യാധിക്കും ചര്‍മരോഗത്തിനും ഇടവരുത്തുമെന്നും ആശങ്കയുണ്ട്. അഴുക്കുചാലുകള്‍ക്ക് മുകളില്‍ സ്ലാവ് ഇട്ട് അടക്കണമെന്നും കോളനിയില്‍ മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അവഗണന തുടര്‍ന്നാല്‍ സമരരംഗത്തിറങ്ങുമെന്നും അവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വമ്മേരി രാഘവന്‍, പി കൃഷ്ണന്‍, കെ രാമന്‍, പി ജാനു, കെ ഉഷ എന്നിവര്‍ പങ്കെടുത്തു.



Leave a Reply