കല്‍പ്പറ്റ ജനറല്‍ ആശുപത്രിക്ക് അതിതീവ്ര പരിചരണ ബ്ലോക്കിന് 23.75 കോടി രൂപയും, സുല്‍ത്താന്‍ ബത്തേരി തലുക്ക് ആശുപത്രിയില്‍ ആധുനിക ലാബിന് 1.25 കോടി രൂപയും

കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാറിനു കീഴിലുള്ള പി.എം ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി 23.75 കോടി രൂപ കല്‍പ്പറ്റ ജനറല്‍ ഹോസ്പിറ്റലിന് ആധുനിക രീതിയിലുള്ള അതിതീവ്ര പരിചരണ ബ്ലോക്ക് 50 ബഡ് ഉള്‍പ്പെടുന്നതിന് തുക അനുവദിച്ചതായി കല്‍പ്പറ്റ നിയോജക മണ്ഡലം എം. എല്‍.എ. ടി.സിദ്ധീഖ് അറിയിച്ചു. ഈ പദ്ധതിയുടെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി തലുക്ക് ആശുപത്രിയില്‍ 1.25 കോടി രൂപയുടെ ആധുനിക ലാബ് സൗകര്യം അനുവദിച്ചിട്ടുണ്ട്. ഇതിന് നേതൃത്വം നല്‍കിയ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെയും എം.പി രാഹുല്‍ ഗാന്ധിയെയും എം.എല്‍.എ അഭിനന്ദിച്ചു. ഇത് കല്‍പ്പറ്റ ജനറല്‍ ഹോസ്പിറ്റലില്‍ പ്രാവര്‍ത്തികമാക്കുന്നതിന് ശക്തമായ ഇടപെടലുകളാണ് നിയമസഭക്ക് അകത്തും പുറത്തും ശക്തമായ പേരാട്ടങ്ങളും ഇടപെടലുകളാണ് എം.എല്‍.എ എന്ന രീതിയില്‍ നടത്തിയിട്ടുള്ളത്. മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇടതു സര്‍ക്കാര്‍ വയനാടിനോട് കാണിച്ച അവഗണനയും, ജില്ലയില്‍ മികച്ച ചികിത്സ ലഭ്യമാകാത്തതും നിരന്തരമായി കേന്ദ്ര ഗവണ്‍മെന്റിന്റെ മുമ്പില്‍ നിവേദനമായും, പാര്‍ലിമെന്റിനകത്തും സംസ്ഥാന സര്‍ക്കാറിന് നിവേദനമായും നിയമസഭക്ക് അകത്തും ശക്തമായ ഇടപെടലുകളാണ് രാഹുല്‍ ഗാന്ധി എം.പിയും നിയോജക മണ്ഡലം എം.എല്‍.എയുടേയും നേതൃത്വത്തില്‍ നടത്തിയിട്ടുള്ളത്. 2025-26 വര്‍ഷത്തേക്കാണ് ഈ ഫണ്ട് അനുവദിച്ചുള്ളതെങ്കിലും അതിനു മുമ്പ് തന്നെ നടപ്പിലാക്കാന്‍ ആവശ്യമായ നടപടികള്‍ക്ക് നേതൃത്വം കൊടുക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ മാര്‍ഗ്ഗ നിര്‍ദേശം നടപ്പിലാക്കാനുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് എം.എല്‍.എ പറഞ്ഞു. അതോടൊപ്പം തന്നെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയെ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയാക്കി ഉയര്‍ത്തണമെന്ന ആവശ്യം ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ശ്രദ്ധ ക്ഷണിക്കല്‍ വേളയില്‍ ആവശ്യപ്പെട്ടതാണ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രി, കേന്ദ്ര ആരോഗ്യ, മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ളവരുമായി ഈ വിഷയത്തില്‍ നിരന്തര ഇടപെടല്‍ ഉണ്ടായിട്ടുള്ളതാണ്. ഈ ഫണ്ട് ഏറ്റവും ഉപയോഗപ്രദമായ രീതിയില്‍ വിനിയോഗിക്കാന്‍ കല്‍പ്പറ്റ നഗരസഭക്ക് കീഴിലുള്ള ജനറല്‍ ഹോസ്പിറ്റലില്‍ നഗരസഭയുമായി ചേര്‍ന്ന് ജനറല്‍ ആശുപത്രിയുടെ വികസത്തിനുള്ള ഫണ്ട് വിനിയോഗത്തിനും അനുബന്ധ കാര്യങ്ങള്‍ക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും എം.എല്‍.എ അറിയിച്ചു. വയനാട് മെഡിക്കല്‍ കോളേജ് മറ്റുള്ള ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്ന ആശുപത്രിയായി ഇടതുപക്ഷ ഭരണകൂടം തകര്‍ത്തത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ് എന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.



Leave a Reply