തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട

തോൽപ്പെട്ടി-: മാനന്തവാടി എക്സൈസ് സർക്കിൾ പാർട്ടിയും തോൽപ്പെട്ടി ചെക്ക്പോസ്റ്റ് പാർട്ടിയും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ വാഹനത്തിൽ കടത്തുകയായിരുന്നു 292 ഗ്രാം എം.ഡി.എം. എ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശികളായ കോഴിക്കോട് പൊറ്റമ്മൽ ഭ കരിമുറ്റത്ത് വീട്ടിൽ ജോമോൻ ജെയിംസ് (22), കോഴിക്കോട് കുണ്ടുപറമ്പ് മുണ്ടയാറ്റും പടിക്കൽ വീട്ടിൽ അഭിനന്ദ്.എ. എൽ (19) എന്നിവരെ അറസ്റ്റ് ചെയ്തു. ബാംഗ്ലൂരിൽ നിന്ന് വൻതോതിൽ മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന് കോഴിക്കോട് ഭാഗത്ത് വില്പന നടത്തുകയാണ് ലക്ഷ്യമെന്ന് പ്രതികൾ എക്സൈസ് സംഘത്തോട് പറഞ്ഞു. മയക്കുമരുന്ന് കടത്തിക്കൊണ്ടു വരാൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിൽ എടുത്തു. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ പ്രിവന്റിവ് ഓഫീസർ പി.ആർ ജിനേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.ആർ വിനോദ്,കെ.കെ വിഷ്ണു, വി.കെ വൈശാഖ്, വി.അരുൺ കൃഷ്ണൻ, എം.അർജുൻ,കെ.എസ് സനൂപ് എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.



Leave a Reply