മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്വകാര്യ തോട്ടത്തില്‍ മരം മുറിക്കുന്നതായി പരാതി

തലപ്പുഴ : ഉരുള്‍പൊട്ടല്‍ മേഖലയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്വകാര്യ തോട്ടത്തില്‍ മരം മുറി നടക്കുന്നതായി പരാതി.തലപ്പുഴ മക്കിമലയിലാണ് വ്യാപകമായി മരം മുറി നടക്കുന്നതായി പരാതി ഉയര്‍ന്നത്. അധികൃതരെ വിവരമറിയിച്ചിട്ടും നടപടിയില്ലെന്നും പ്രദേശവാസികള്‍.
2018 ലെ മഹാപ്രളയത്തില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാവുകയും രണ്ട് ജീവന്‍ നഷ്ടപ്പെടുകയും ചെയ്ത പ്രദേശമാണ് മക്കിമല.
ഉരുള്‍പ്പെട്ടലിനെ തുടര്‍ന്ന് മുപ്പതോളം കുടുംബങ്ങളെ ഈ പ്രദേശത്തു നിന്നും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കി കുടിയൊഴിപ്പിക്കുകയും ചെയ്ത പ്രദേശത്താണ് വ്യാപകമായ തോതില്‍ മരം മുറി നടക്കുന്നത്. മരം മുറി നടക്കുന്ന സ്ഥലത്തിന് തൊട്ട് മുകളിലുള്ള കുന്നില്‍ 2018 ല്‍ വലിയ തോതിലുള്ള വിള്ളലും രൂപപ്പെട്ടിരുന്നു. ജില്ലാ ദുരന്ത നിവാരണ സമിതി ഉരുള്‍ പൊട്ടല്‍ ഉണ്ടായ സമയത്ത് സ്ഥലം സന്ദര്‍ശിക്കുകയും മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നതുമാണ്. ഇപ്പോഴുള്ള മരം മുറി പ്രദേശത്തെ ദോഷകരമായ രീതിയില്‍ ബാധിക്കുമെന്നാണ് പ്രകൃതി സേനഹികള്‍ പറയുന്നത് മരം മുറി നടക്കുന്നത് സംബന്ധിച്ച് റവന്യു അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയില്ലെന്നും നാട്ടുകാര്‍ പറയുന്നു.



Leave a Reply