ശ്രേയസ് ശശിമല യൂണിറ്റ്: ബഡ്സ് സ്കൂളിൽ വാർഷികാഘോഷം സംഘടിപ്പിച്ചു

പുൽപ്പള്ളി :ശ്രേയസ് ശശിമല യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന തണൽ സ്വാശ്രയ സംഘം ബഡ്സ് സ്കൂളിൽ വാർഷികാഘോഷം നടത്തി.സജി മനാട്ടുകാലായിൽ പരിപാടി ഉദ്ഘാടനം ചെയ്തു. തണൽ സ്വാശ്രയ സംഘം പ്രസിഡണ്ട് മിനി മുഖ്യപ്രഭാഷണം നടത്തി. ബഡ് സ്കൂൾ കുട്ടികളുടെ കലാപരിപാടികൾ നടത്തുകയും, തണൽ സ്വാശ്രയ സംഘത്തിന്റെ വക ഇന്നത്തെ ഉച്ച ഭക്ഷണം ബഡ് സ്കൂളിൽ വിതരണം ചെയ്തു. യൂണിറ്റ് ഭാരവാഹി മാത്യു മണ്ണും പുറത്ത് ആശംസകൾ പറഞ്ഞു.
ബഡ് സ്കൂൾ അധ്യാപിക സ്മിജ നന്ദി പറഞ്ഞു.
നിഷ അജോയ്, ജയ്നി ജെയ്സൺ പരിപാടികൾക്ക് നേതൃത്വം നൽകി. സിൽജി, തുഷ തുളസി എന്നിവരും പങ്കെടുത്തു



Leave a Reply