June 10, 2026

ബൈക്കുകള്‍ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടം: ഒരാൾ മരിച്ചു

0
IMG_20230314_200213.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി :ബൈക്കുകള്‍ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പുല്‍പള്ളിയിലെ മുന്‍ ചെമ്പ് പാത്ര വ്യാപാരിയായിരുന്ന താന്നിതെരുവ് അഴകുളത്ത് ജോസ്(62) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് ആറു മണിയോടെ പുല്‍പള്ളി വിമലമേരി ഹോസ്പിറ്റലിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ഗുരുതരമായി പരിക്കേറ്റ ജോസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.അപകടത്തില്‍ ആനപ്പാറ സ്വദേശി ഗണേശിന് സാരമായി പരിക്കേറ്റു.ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *