March 27, 2023

ക്രൈസ്തവ സന്യസ്തരെ അപമാനിക്കുന്ന കലാരൂപങ്ങൾ അപമാനകരം

IMG_20230315_201051.jpg
പുൽപ്പള്ളി : ക്രൈസ്തവ സന്യസ്തരെയും വിശ്വാസത്തെയും കലാരുപങ്ങളിലുടെ അപമാനിക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്ന് കെ .സി .വൈ .എം മുള്ളൻ കൊല്ലി മേഖലയുടെ നേതൃത്വത്തിൽ പുൽപ്പള്ളിയിൽ നടന്ന സന്യസ്ത പ്രതിഷേധ സംഗമത്തിൽ ആവശ്യപ്പെട്ടു.
തുടർച്ചയായി നടന്നു വരുന്ന ക്രൈസ്തവ വിരുദ്ധതയും ക്രൈസ്തവ വിശ്വാസത്തേയും സന്യസ്തരേയും കുരിശിനെയും അപമാനിക്കുന്ന രീതിയിലുള്ള കലാരൂപങ്ങൾക്കും മറ്റ് പ്രവണതകൾക്കുമെതിരെ കെ .സി .വൈ .എം മുള്ളൻക്കൊല്ലി മേഖലയുടെ നേതൃത്വത്തിലാണ് പുൽപ്പള്ളിയിൽ  സന്യസ്തരുടെ പ്രതിഷേധ സംഗമംനടത്തി. ചടങ്ങിൽ മേഖലാ ആനിമേറ്റർ സി. ആൻസ് മരിയ (എ സ് .എ .ബി .എ സ് ) സ്വാഗതം പറഞ്ഞു.
സി. ഡെൽഫി മരിയ സി .എം .സി മുഖ്യ സന്ദേശം നൽകി. പുൽപള്ളി യിലെ വിവിധ സന്യാസ സമൂഹങ്ങളിലെ 50 ല്‍ അധികം സിസ്റ്റേഴ്സ് ഈ പ്രതിഷേധ സംഗമത്തിൽ  പങ്കെടുത്തു. കെ സി വൈ എം മുള്ളൻകൊല്ലി മേഖല ഡയറക്ടർ ഫാ സാന്റോ അമ്പലത്തറ, മേഖല പ്രസിഡന്റ് ജോസഫ് ജോർജ് ഡിപ്പോയിൽ,ട്രഷറർ ഫെബിൻ കക്കോനാൽ, രൂപത സിന്ഡിക്കേറ്റ് അംഗം ആൽബിൻ കൂട്ടുങ്കൽ എന്നിവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *