November 6, 2026

നിയോജക മണ്ഡലത്തിലെ വിവിധ ഇറിഗേഷൻ പദ്ധതികൾക്ക് മൂന്ന് കോടി രൂപ: ടി സിദ്ധിഖ് എം എൽ എ

0
IMG_20230320_192104.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : കൽപ്പറ്റ നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികൾക്കായി ജലസേജനവുപ്പിൽ നിന്നും മൂന്ന്  കോടി രൂപ അനുവദിച്ചതായി കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ അഡ്വ: ടി സിദ്ധിഖ് അറിയിച്ചു.കോട്ടത്തറ ഗ്രാമ പഞ്ചായത്തിലെ ഏറ്റവും കൂടുതൽ നെൽകൃഷി ചെയ്യുന്ന പ്രദേശമാണ് വെള്ളംമ്പാടി ഏകദേശം 108 ഹെക്റോളം നെൽകൃഷിയാണ് ചെയ്യ്ത് വന്നിരുന്നത്ഇവിടെ കൃഷി ആവശ്യങ്ങൾക്ക് ജലം ലഭ്യത കുറവ് കാരണം 60 ഹെകടർ മാത്രമെ നിലവിൽ നെൽകൃഷി ചെയ്യ്ത് വരുന്നത്. നിരവധി തവണ കർഷകരും പ്രദേശവാസികളും ഇത് പരിഹരിക്കുന്നതിന് ആവശ്യപ്പെട്ടതനുസരിച്ച് നിരവധി തവണ വകുപ്പ് മന്ത്രിയെയും ജലസേജന വകുപ്പ് ചീഫ് എഞ്ചിനിയറെയും നേരിട്ടു കാണുകയും നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് കോടി രൂപ വെള്ളമ്പാടി ലീഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് തുക അനുവദിച്ചിട്ടുള്ളത്. ഇതോടൊപ്പം തന്നെ ചെറുപുഴക്ക് കുറുകെ ചെക്ക്ഡാം നിർമികുന്നതിന് വേണ്ടി 80 ലക്ഷം രൂപയും ചെറുപുഴ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ അറ്റകുറ്റപണി തീർക്കുന്നതിന് 20 ലക്ഷം രൂപയും ജലസേജന വകുപ്പിൽ നിന്നും അനുവദിച്ചതായി എം എൽ എ അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *