സാംസ്‌കാരിക നിലയം ഉദ്ഘാടനം ചെയ്തു

മേപ്പാടി : കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് 2022 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തൃക്കൈപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ ഉപ്പുപാറ കോളനിയിൽ നിർമ്മിച്ച സാംസ്കാരിക നിലയത്തിന്റെ ഉദ്ഘാടനം കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീമ ടീച്ചർ നിർവഹിച്ചു. ഡിവിഷൻ മെമ്പർ അരുൺ ദേവ് അധ്യക്ഷത വഹിച്ചു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അബ്ദുറഹിമാൻ, ക്ഷമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ അസ്മ കെ കെ, മെമ്പർ അയിഷാബി മുട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥൻ സനോജ് പി, മെമ്പർ രാധാമണിടീച്ചർ തൃക്കൈപ്പറ്റ, ഉരുമൂപ്പൻ രാഘവൻ ഉപ്പുപറ, മനോജ് ഉപ്പുപറ തുടങ്ങിയവർ സംസാരിച്ചു.



Leave a Reply