ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസർക്ക് യാത്രയയപ്പ് നല്‍കി

കൽപ്പറ്റ : മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി സ്ഥലം മാറി പോകുന്ന കെ. മുഹമ്മദിന് ജില്ലാ ഭരണകൂടം യാത്രയയപ്പ് നല്‍കി. കളക്‌ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ ഭരണകൂടത്തിന്റെ ഉപഹാരം ജില്ലാ കളക്ടര്‍ കെ. മുഹമ്മദിന് സമ്മാനിച്ചു. എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ.അജീഷ്, വി.അബൂബക്കര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.സി മജീദ്, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.



Leave a Reply