March 29, 2024

വീടുവീടാന്തരം പാഴ്‌വസ്തുശേഖരണം:നൂറ് ശതമാനമാക്കണം

0
Img 20230320 202353.jpg

കൽപ്പറ്റ : ജില്ലയിലെ വീടുവീടാന്തരമുള്ള പാഴ് വസ്തുശേഖരണം നൂറ് ശതമാനമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിന്റെ അദ്ധ്യക്ഷതയില്‍ ആസൂത്രണഭവന്‍ എ.പി.ജെ. ഹാളില്‍ ചേര്‍ന്ന യോഗം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ മാലിന്യ സംസ്‌കരണം, പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഊര്‍ജ്ജിതമാക്കണം. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ സ്വീകരിക്കേണ്ട നടപടികളും പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളും ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് യോഗത്തില്‍ വിശദീകരിച്ചു. സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശ പ്രകാരമുള്ള സമയ ക്രമം പാലിച്ച് മുഴുവന്‍ പ്രവര്‍ത്തനങ്ങളും തദ്ദേശ സ്ഥാപനങ്ങളും ഏറ്റെടുത്ത് നടത്തണം. 
 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള പാഴ്‌വസ്തു സംഭരണ കേന്ദ്രങ്ങളില്‍ അഗ്‌നി സുരക്ഷാ സംവിധാനങ്ങള്‍ സജ്ജമാക്കി ഫയര്‍ ഓഡിറ്റിംഗ് നടത്തുന്നതിന് നടപടികള്‍ സ്വീകരിക്കണം. പാഴ്‌വസ്തു സംഭരണ കേന്ദ്രങ്ങളില്‍ നിന്നും കൃത്യമായ ഇടവേളയില്‍ പാഴ് വസ്തുക്കള്‍ നീക്കം ചെയ്യുന്നതിന് ക്ലീന്‍ കേരളാ കമ്പനിക്ക് നിര്‍ദ്ദേശം നല്‍കി. തദ്ദേശ സ്ഥാപന തലത്തില്‍ ഏറ്റവും നന്നായി പാഴ്വസ്തുക്കള്‍ വേര്‍തിരിച്ച് ഹരിതകര്‍മ്മ സേനയ്ക്ക് കൈമാറുന്ന കുടുംബങ്ങളെ ആദരിക്കും. അലക്ഷ്യമായി മാലിന്യം കൈകാര്യം ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. പകര്‍ച്ച വ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ഓരോ വാര്‍ഡുകളിലും 50 വീടുകള്‍ ഉള്‍പ്പെടുന്ന ക്ലസ്റ്ററുകള്‍ രൂപീകരിക്കും. വാര്‍ഡ് തല ശുചിത്വ സമിതിയുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കും. ഓരോ വാര്‍ഡിലും നടപ്പാക്കേണ്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പ്രവര്‍ത്തന രേഖ തയ്യാറാക്കി നടപ്പിലാക്കണം. ശുചിത്വമിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ. അനൂപ് മാലിന്യ സംസ്‌കരണവും പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളും എന്ന വിഷയത്തില്‍ അവതരണം നടത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ഷാജി ജോസഫ് ചെറുകരകുന്നേല്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എച്ച്.ബി പ്രദീപ് മാസ്റ്റര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍, മുനിസിപ്പല്‍ ചെയര്‍മാന്‍മാരും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ജില്ലയിലെ നഗരസഭാ ചെയര്‍മാന്‍മാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍ ജില്ലാതല ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *