റേഷന്‍ സാധനങ്ങള്‍ മാസാരംഭം മുതല്‍ കൈപ്പറ്റണം
കൽപ്പറ്റ : അതാത് മാസങ്ങളില്‍ അനുവദിക്കപ്പെട്ട റേഷന്‍ സാധനങ്ങള്‍ മാസാരംഭം മുതല്‍ തന്നെ കൈപ്പറ്റുവാന്‍ കാര്‍ഡുടമകള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. അവസാന ആഴ്ച്ചകളില്‍ റേഷന്‍ വാങ്ങാന്‍ കൂടുതല്‍ ഗുണഭോക്താക്കള്‍ ഒരുമിച്ചെത്തി വിരലടയാളം പതിപ്പിക്കുന്നത് സെര്‍വ്വര്‍ തകരാറിനും വിതരണം തടസപ്പെടാനും ഇടയാക്കും. ഇത്തരത്തിലുളള സാങ്കേതിക തകരാറുകള്‍ ഒഴിവാക്കാന്‍ കാര്‍ഡുടമകള്‍ സഹകരിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
Leave a Reply