June 3, 2023

കൈപ്പാട്ടുകുന്നിൽ മുളങ്കൂട്ടങ്ങൾക്ക് തീപിടിച്ചു

0
20230321_093149.jpg
പനമരം : പനമരം -വിളമ്പുകണ്ടം റോഡരികിലെ കൈപ്പാട്ടുകുന്നിൽ മുളങ്കൂട്ടങ്ങൾക്ക് തീപിടിച്ചു. കൈപ്പാട്ടുകുന്നിലെ ശുദ്ധജല വിതരണ പദ്ധതിയുടെ പമ്പ്ഹൗസിന് സീപത്തെമുളങ്കൂട്ടങ്ങൾക്കാണ് തീപിടിച്ചത്. ഇന്നലെ ആയിരുന്നു  സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെ ത്തുടർന്ന് മാനന്തവാടി ഫയർഫോഴ്സെത്തി തീയണച്ചു. പനമരം വലിയ പുഴയോരത്തെ മുളകളും അടിക്കാടുകളും തീപ്പിടിത്തത്തിൽ കത്തിനശിച്ചു. വേനൽ കനത്തതോടെ റോഡരികിലായുള്ള മുളകളെല്ലാം കരിഞ്ഞുണങ്ങിയിട്ടുണ്ട്. സമയോചിതമായി തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.രണ്ടുദിവസം മുമ്പും ഇതിനടുത്ത് മുളകൾക്ക് തീപിടിച്ചിരുന്നു. അഗ്നിരക്ഷാ സേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *