ജോയ് പാലക്കമൂലയുടെ ഏഴാമത്തെ പുസതകം ചെട്ട്യാലത്തൂർ പ്രകാശനം ചെയ്യിതു

ബത്തേരി: ജോയ് പാലക്കമൂലയുടെ ഏഴാമത്തെ പുസ്തകം ' ചെട്ട്യാലത്തൂർ ' തവനി അഞ്ജലി വായനശാലയിൽ വച്ച് ബത്തേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സത്താർ, ചെട്ട്യാലത്തൂർ അപ്പു മാഷിൻ്റെ മകൾ സിന്ധു മോഹൻദാസിന് നൽകിക്കൊണ്ട് നിർവ്വഹിച്ചു. ദുരന്തങ്ങളോട് പൊരുതി സ്വന്തം ഗ്രാമത്തിൽ നിന്ന് പലായനം ചെയ്യേണ്ടി വന്ന കർഷകരുടെ കഥയാണ് ചെട്ട്യാലത്തൂർ എന്ന കഥ പറയുന്നത്. നാല് കഥകളും ഒരു സിനിമയുടെ തിരക്കഥയും ഉൾപ്പെട്ട പുസ്തകത്തിൻ്റെ പബ്ലിഷിംഗ് പപ്പായ ബുക്സ് ആണ് നിർവ്വാഹിച്ചിരിക്കുന്നത്.വായനശാല പ്രസിഡൻ്റ് എം.കെ.മോഹനൻ. അധ്യക്ഷത വഹിച്ചു. .നെൻമേനി പഞ്ചായത്ത് ലൈബ്രറി കൺവീനർ ശ്രി.സി.വി..പത്മനാഭൻ , അനീഷ് ചീരാൽ എന്നിവർ ആശംസ പ്രസംഗം നടത്തി. ലൈബ്രറിയൻ നിമിതദാസ് നന്ദി പറഞ്ഞു.



Leave a Reply