April 19, 2024

ലോക വനദിനം ആചരിച്ചു

0
Img 20230321 183007.jpg
ബത്തേരി :ലോക വന ദിനമായ മാർച്ച്‌ 21 ന് വയനാട് കൃഷി വിജ്‌ഞാന കേന്ദ്രം, വനം വകുപ്പ്‌, മൃഗ സംരക്ഷണ വകുപ്പ് എന്നിവയുടെ
 സംയുക്താഭിമുഖ്യത്തിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. സുൽത്താൻ ബത്തേരി ഫോറെസ്റ്റ് റേഞ്ചിന് കീഴിൽ കല്ലുമുക്ക് വെച്ച് നടത്തിയ പരിപാടി നൂൽപ്പുഴ പഞ്ചായത്ത്‌ മെമ്പർ  ഷീന ഉദ്ഘാടനം ചെയ്തു. സുൽത്താൻ ബത്തേരി അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ  എസ്.രഞ്ജിത്ത് കുമാർ അധ്യക്ഷനായി. പരിപാടിയിൽ വനാതിർത്തി പ്രദേശങ്ങളിലെ കൃഷി രീതികളിൽ വയനാട് കൃഷി കേന്ദ്രത്തിൽ നിന്നും  വാൻസൺ വില്യം, വനത്തോട് ചേർന്നുള്ള പ്രദേശങ്ങളിലെ മൃഗ പരിപാലനം എന്ന വിഷയത്തിൽ നൂൽപ്പുഴ മൃഗാശുപത്രിയിലെ വെറ്റിനറി സർജൻ ഡോ. സ്മിത എന്നിവർ ക്ലാസ്സ്‌ നയിച്ചു.
വനസംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചും കാലാവസ്ഥ വ്യതിയാനത്തെ പിടിച്ചുനിർത്തുന്നതിൽ വനങ്ങൾക്കുള്ള പങ്കിനെക്കുറിച്ചും ജനങ്ങളെ ബോധവൽക്കരിക്കുന്നതിനാണ് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ 2012 മുതൽ എല്ലാവർഷവും മാർച്ച് 21ന് ലോക വന ദിനം ആചരിച്ചു വരുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *