പത്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനായി ചെറുവയല്‍ രാമന്‍ ഡല്‍ഹിയിലേക്ക്

മാനന്തവാടി: പത്മശ്രീ ചെറുവയല്‍ രാമന്‍ പത്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനായി ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. കരിപ്പൂരില്‍ നിന്നുമാണ് അദ്ദേഹം മകനോടൊപ്പം ഡല്‍ഹിക്ക് പോയത്. ഇന്ന് വൈകീട്ട് നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ രാഷട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്നും അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങും. സി.ഐ ഐസക് (സാഹിത്യം, വിദ്യാഭ്യാസം), എസ്.ആര്‍.ഡി പ്രസാദ് (കായികം), വി.പി അപ്പുക്കുട്ടന്‍ പൊതുവാള്‍ എന്നി മലയാളികളും രാമനോടൊപ്പം പുരസ്‌കാരം ഏറ്റുവാങ്ങും. അന്യം നിന്നുപോയ നിരവധി നെല്‍വിത്തുകളുടെ സംരക്ഷകനും സൂക്ഷിപ്പുകാരനും പ്രചാരകനുമാണ് ചെറുവയല്‍ രാമന്‍. തലമുറകളായി കൈവശം വന്നുചേര്‍ന്നതും സംഭരിച്ചതുമായ നിരവധി നെല്‍വിത്തുകള്‍ രാമന്റെ ശേഖരത്തിലുണ്ട്.



Leave a Reply