ഇ.എ. ശങ്കരന്‍ ആദിവാസി കോണ്‍ഗ്രസ് ദേശീയ കോ ഓര്‍ഡിനേറ്റര്‍

കല്‍പ്പറ്റ: ആദിവാസി കോണ്‍ഗ്രസ് ദേശീയ കോ ഓര്‍ഡിനേറ്ററായി പുല്‍പ്പള്ളി പാക്കം ഇല്ലിയമ്പം ഇ.എ. ശങ്കരനെ നിയമിച്ചതായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി അറിയിച്ചു. സംഘടനയുടെ നാല് ദേശീയ കോ ഓര്‍ഡിനേറ്റര്‍മാരില്‍ ഒരാളാണ് ശങ്കരന്‍. മറ്റു മൂന്നു പേരും ദക്ഷിണേന്ത്യക്കു പുറത്തുള്ളവരാണ്.
നേരത്തേ കോണ്‍ഗ്രസിലായിരുന്ന ശങ്കരന്‍ കുറച്ചുകാലം സിപിഎമ്മുമായി സഹകരിച്ചിരുന്നു. ഇക്കാലയവില്‍ സിപിഎം നിയന്ത്രണത്തിലുള്ള ആദിവാസി അധികാര്‍ രാഷ്ട്രീയ മഞ്ചിന്റെ ദേശീയ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്താണ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്. ഇല്ലിയമ്പം അച്യുതന്‍-ദേവകി ദമ്പതികളുടെ മകനാണ് 47 കാരനായ ശങ്കരന്‍.



Leave a Reply