June 3, 2023

മാരകമയക്കുമരുന്നായ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
IMG_20230322_112839.jpg
ബത്തേരി :ബത്തേരിയില്‍ വന്‍ ലഹരി മരുന്നുവേട്ട. മാരകമയക്കുമരുന്നായ എംഡിഎംഎയുമായി മൂന്ന് യുവാക്കളെ ബത്തേരി പോലിസ് പിടികൂടി. കഴിഞ്ഞ രാത്രിയില്‍ മുത്തങ്ങ തകരപ്പാടിയില്‍ വെച്ചാണ് മൂന്നംഗ സംഘം പിടിയിലായത് .കൊടുവള്ളി വാവാട് പുല്‍ക്കുഴിയില്‍ മുഹമ്മദ് മിഥിലാജ് (28), ബത്തേരി പള്ളിക്കണ്ടി സ്വദേശികളായ നടുവിന്‍പീടിക ജാസിം അലി (26), പുതിയപീടിക അഫ്താഷ് (29) എന്നിവരാണ് പിടിയിലായത് . ഇവരില്‍ നിന്ന് 492 ഗ്രാം അതിമാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടി. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പൊലിസ് കസ്റ്റഡിയിലെടുത്തു.
ബത്തേരി പൊലിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് ടീമുമായി ചേര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് മൂന്നംഗ സംഘം പിടിയിലായത്. ജില്ലയിലെ ഏറ്റവും വലിയ എം ഡി എം എ വേട്ടയാണ് ഇത്. കാറിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് എം ഡി എം എ കണ്ടെടുത്തത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *