June 10, 2026

ചീയമ്പം സമ്പൂർണ ആത്മദീപം ഇടവക

0
IMG_20230322_155139.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചീയമ്പം :ചിയമ്പം തീർത്ഥാടന കേന്ദ്രം സമ്പൂർണ ആത്മദീപം മാസിക യുള്ള ഇടവകയായി. ഉത്തര മേഖല അധ്യാപക നേതൃത്വ പരിശീലന ക്യാമ്പിൽ മലബാറിന്റെ കോതമംഗലം എന്നറിയപ്പെടുന്ന ചീയമ്പം മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളി മുഴുവൻ ഇടവകാംഗങ്ങളേയും ചേർത്ത് സമ്പൂർണ ആത്‌മ ദീപം ഇടവകയായി പ്രഖ്യാപിക്കപ്പെട്ടു. വരിസംഖ്യ ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപോലിത്ത അസോസിയേഷൻ ജന. സെക്രട്ടറി ഷെവ.എം.ജെ. മർക്കോസ്, സെക്രട്ടറിമാരായ യ ൽദോ ഐസക് , റോയി തോമസ് എന്നിവരെ ഏൽപ്പിച്ചു. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഫാ. അജു ചാക്കോ അരത്തമാംമൂട്ടിൽ, ഹെഡ് മാസ്റ്റർ യൽ ദോ ജോർജ് ,ആത്മ ദീപം ഓർഗനൈസർ അനീഷ് യൽദോ , പള്ളി ട്രസ്റ്റി ടി.ടി. വർഗീസ് , സെക്രട്ടറി പി.വൈ , എൽദോസ് അധ്യാപകർ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ , ഇടവകാംഗങ്ങൾ തുടങ്ങി മുഴുവൻ പേരേയും അഭിനന്ദിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *